Type Here to Get Search Results !

Bottom Ad

ലഹരിക്കെതിരെ മൊഗ്രാല്‍ പുത്തൂരില്‍ യൂത്ത് ലീഗിന്റെ യൂത്ത് റൈഡ്


മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.co): മുസ്ലിം ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് സമ്മേളനത്തിന്റെ ഭാഗമായി യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച യൂത്ത് റൈഡ് ശ്രദ്ധേയമായി. വര്‍ഗീയതയ്ക്കും ലഹരിക്കുമെതിരെ ബോധവല്‍ക്കരണവുമായി എരിയാലില്‍ നിന്നും നൂറോളം ഇരുചക്ര വാഹനങ്ങളിലായി യുവപ്രതിനിധികള്‍ പങ്കാളികളായി. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എം.എ നജീബ് ഫ്‌ളാഗ് ഓഫ് ചെയ്തു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് മുജീബ് കമ്പാര്‍ ക്യാപ്റ്റനും ജനറല്‍ സെക്രട്ടറി ജീലാനി കല്ലങ്കൈ വൈസ് ക്യാപ്റ്റനുമായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad