ആന്ധ്ര (www.evisionnews.co): ഫേസ്ബുക്ക് സുഹൃത്തിനെ വിവാഹം കഴിക്കാന്‍ നവവധു നടത്തിയ കൊടുംക്രൂരതയുടെ ചുരുള്‍ അഴിച്ച് പോലീസ്. ആന്ധ്രാപ്രദേശിലെ വിസിയനഗരത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തിയ ശേഷം മോഷണശ്രമത്തിനിടെ തന്റെ ഭര്‍ത്താവ് വധിക്കപ്പെട്ടതായി യുവതി പോലീസില്‍ പരാതി നല്‍കിയിരുന്നു. മൂന്നുപേരടങ്ങുന്ന ക്വട്ടേഷന്‍ സംഘത്തെയാണ് യുവതി ഭര്‍ത്താവിനെ കൊല്ലനായി സമീപിച്ചത്.
വൈ. സരസ്വതി എന്ന യുവതിയാണ് കൊടുംക്രൂരതയ്ക്ക് ചുക്കാന്‍ പിടിച്ചത്. അജ്ഞാത സംഘം തന്റെ വിവാഹ ആഭരണങ്ങള്‍ മോഷ്ടിക്കുന്നതിന് വേണ്ടി ഭര്‍ത്താവ് യമക ഗൗരിശങ്കറിനെ കൊലപ്പെടുത്തിയതായി യുവതി പോലീസില്‍ പരാതി നല്‍കിരുന്നു. ഇതേതുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. രാമ കൃഷ്ണ, മെരുഗു ഗോപി, ഗുരാളാ ബംഗാരുരാജു എന്നിവരാണ് സംഭവത്തില്‍ പോലീസ് പിടിയിലായത്. സരസ്വതിയും കാമുകനായ ശിവയും ചേര്‍ന്നാണ് കൊലപാതകത്തിനുള്ള പദ്ധതി തയാറാക്കിയതെന്ന് പോലീസ് പറഞ്ഞു. പ്രതികള്‍ക്ക് സരസ്വതി 8000 രൂപയും ശിവ 10,000 രൂപയും നല്‍കിയാണ് ക്വട്ടേഷന്‍ ഉറപ്പിച്ചത്. നേരെത്ത നിശ്ചയിച്ച പദ്ധതിനുസരിച്ച് ഭര്‍ത്താവിന്റെ കൂടെ സരസ്വതിയും ബൈക്കില്‍ പോകുന്ന വേളയില്‍ ക്വട്ടേഷന്‍ സംഘംവണ്ടി തടഞ്ഞുനിര്‍ത്തുകയായിരുന്നു. അതിനുശേഷം ഗൗരിശങ്കറിനെ ഇരുമ്പുവടി കൊണ്ട് അടിച്ചുകൊലപ്പെടുത്തി എന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.

Post a Comment
0 Comments