കാസര്‍കോട് (www.evisionnews.co): വോര്‍ക്കാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിനെതിരെയുള്ള ആക്രമണത്തില്‍ ഉദ്യഗസ്ഥനെതിരെ നടപടി കൈക്കൊള്ളണമെന്ന് യൂത്ത് ലീഗ് വോര്‍ക്കാടി പഞ്ചായത്ത് കമ്മിറ്റി പത്രപ്രസ്താവനയില്‍ ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡണ്ട് ബി.എ അബ്ദുല്‍ മജീദിനെതിരെയുള്ള അക്രമം അങ്ങേയറ്റം അപലപനീയവും മാപ്പര്‍ഹിക്കാത്തതുമാണ്. പഞ്ചായത്തിലെ ഒരു ഉദ്യോഗസ്ഥന്‍ അദ്ദേഹത്തിന്റെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് ഉടലെടുത്ത പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ബന്ധപ്പെട്ടപ്പോള്‍ അസി. സെക്രട്ടറി പ്രസിഡണ്ടിനോട് അപമര്യാദയായി പെരുമാറുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു.
സംഭവത്തില്‍ അസി. സെക്രെട്ടറിക്കെതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളണമെന്നും അല്ലാത്തപക്ഷം പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ഹാരിസ് പാവൂരും ജനറല്‍ സെക്രട്ടറി സുബൈറും മുന്നറിയിപ്പ് നല്‍കി.

Post a Comment
0 Comments