Type Here to Get Search Results !

Bottom Ad

വിവിധ ആവശ്യങ്ങളുന്നയിച്ച് ബസുടമകള്‍ പ്രതിഷേധ മാര്‍ച്ചും സെക്രട്ടറിയേറ്റ് ധര്‍ണയും നടത്തി


കാസര്‍കോട് (www.evisionews.co): വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധമാര്‍ച്ചും സെക്രട്ടറിയേറ്റ് ധര്‍ണയും നടത്തി. പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജി.എസ്.ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തുക, അതിനു കഴിയുന്നില്ലായെങ്കില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഡീസലിന്റെ നികുതി കുറക്കുക, സ്വകാര്യ ബസുകള്‍ക്ക് ഡീസലിന് സബ്സിഡി അനുവദിക്കുക, ബസ്ബോഡി നിര്‍മാണത്തില്‍ പുതിയ മാനദണ്ഡങ്ങള്‍ നടപ്പിലാക്കുന്നതിന് സാവകാശം അനുവദിക്കുക, വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് പരിഷ്‌ക്കരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ധര്‍ണ നടത്തിയത്. കെ. മുരളീധരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. 

Post a Comment

0 Comments

Top Post Ad

Below Post Ad