Type Here to Get Search Results !

Bottom Ad

മരത്തിനടുത്ത് നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിയടക്കം നാലു പേര്‍ക്ക് പരിക്കേറ്റു


കാഞ്ഞങ്ങാട് (www.evisionnews.co): തേക്കുമരത്തിനടുത്ത് നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥി മിന്നലേറ്റ് പരിക്കേറ്റു. അട്ടേങ്ങാനം കുഞ്ഞിക്കൊച്ചിയിലെ പൂടങ്കല് ഹൗസില്‍ കൃഷ്ണന്റെ മകന്‍ അതുല്‍ കൃഷ്ണനാണ് (13) മിന്നലേറ്റത്. അതുല്‍ കൃഷ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ച വൈകിട്ട് നാലുമണിയോടെയാണ് സംഭവം. വളര്‍ത്തു നായയെയും കൊണ്ട് വീട്ടുവളപ്പിലെ തേക്കുമരത്തിനടുത്ത് നില്‍ക്കുകയായിരുന്നു അതുല്‍ കൃഷ്ണന്‍. ഇതിനിടെയാണ് മിന്നലേറ്റത്. തേക്കുമരം പൂര്‍ണമായും തകര്‍ന്നു. കൃഷ്ണന്റെ ഭാര്യ രജനി (38), സഹോദരഭാര്യ പുഷ്പാവതി (45), പുഷ്പാവതിയുടെ മകന്‍ രമേഷ്‌കുമാര്‍ (17) എന്നിവര്‍ക്കും മിന്നലേറ്റു.

Post a Comment

0 Comments

Top Post Ad

Below Post Ad