Type Here to Get Search Results !

Bottom Ad

നടന്‍ കലാശാല ബാബു അന്തരിച്ചു


(www.evisionnews.co) പ്രശസ്ത സിനിമാ നടന്‍ കലാശാല ബാബു (68) അന്തരിച്ചു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ഞയറാഴ്ച അര്‍ധരാത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് മൂന്നുമാസമായി ചികിത്സയിലായിരുന്നു. പ്രശസ്ത കഥകളി ആചാര്യന്‍ കലാമണ്ഡലം കൃഷ്ണന്‍നായരുടെയും കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെയും മകനാണ്. നാടകവേദിയിലൂടെ അരങ്ങ് പിടിച്ചടക്കിയ ബാബു പിന്നീട് സിനിമയില്‍ സജീവ സാന്നിധ്യമാകുകയായിരുന്നു. അച്ഛന്‍ വേഷങ്ങളിലും മുതിര്‍ന്ന കാരണവര്‍ വേഷങ്ങളിലുമാണ് സിനിമയില്‍ തിളങ്ങിയത്. അനന്തഭദ്രം സനിമയിലെ ജോല്‍സ്യന്‍ റോളും ബാലേട്ടന്‍ എന്ന സിനിമയിലെ അമ്മാവന്‍ കഥാപാത്രത്തേയും അദ്ദേഹം അവതരിപ്പിച്ചത് ശ്രദ്ധേയമായിരുന്നു.

തൃപ്പൂണിത്തുറ എസ്.എന്‍ ജങ്ഷന്നടുത്ത് റോയല്‍ ഗാര്‍ഡന്‍സിലായിരുന്നു താമസം. നാടകാഭിനയത്തില്‍ തുടങ്ങി സീരിയല്‍ രംഗത്ത് എത്തിയ ബാബു സിനിമയിലേക്ക് തിരിയുകയായിരുന്നു. ടു കണ്‍ട്രീസ്, റണ്‍വേ, ബാലേട്ടന്‍, കസ്തൂരിമാന്‍, പെരുമഴക്കാലം, തുറുപ്പുഗുലാന്‍, പച്ചക്കുതിര, ചെസ്, പോക്കിരിരാജ, മല്ലൂസിംഗ് തുടങ്ങി അമ്പതിലേറെ മലയാള സിനിമകളില്‍ അഭിനയിച്ചു. ഭാര്യ. ലളിത, മക്കള്‍ ശ്രീദേവി (അമേരിക്ക), വിശ്വനാഥന്‍ (അയര്‍ലണ്ട്). മരുമകന്‍: ദീപു (കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍, അമേരിക്ക). സഹോദരങ്ങള്‍: ശ്രീദേവി രാജന്‍ (നൃത്തക്ഷേത്ര, എറണാകുളം), കലാ വിജയന്‍ (കേരള കലാലയം, തൃപ്പൂണിത്തുറ), അശോക് കുമാര്‍, ശ്രീകുമാര്‍, ശശികുമാര്‍.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad