മേല്‍പറമ്പ് (www.evisionnews.co): സുന്നീ യുവജന സംഘം ഉദുമ മണ്ഡലം ആമില സംഘമവും യൂണിറ്റ് അദാലത്തും കട്ടക്കാല്‍ ഖുതുബിയ്യത്ത് മസ്ജിദില്‍ നടത്തി. യുണിറ്റ് അദാലത്തിന്റെ മണ്ഡലംതല ഉദ്ഘാടനം പ്രസിഡണ്ട് സയ്യിദ് നജ്മുദ്ധീന്‍ തങ്ങള്‍ അല്‍ ഹൈദ്രൂസി ചട്ടഞ്ചാല്‍ യൂണിറ്റ് ട്രഷറര്‍ സലാം ബാഡൂറിന് ഏകീകൃത മിനുട്ട്‌സ് നല്‍കി നിര്‍വഹിച്ചു.
ആമില സംഗമത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സാലൂദ് നിസാമി, സെക്രട്ടറി ഹംസത്തി സഅദി ബോവിക്കാനം, സമസ്ത മുഫത്തിഷ് അബ്ദുല്‍ ഖാദര്‍ ഫൈസി പള്ളങ്കോട് ക്ലാസെടുത്തു. ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഹംസ പളളിപ്പുഴ, മണ്ഡലം ജനറല്‍ സെക്രട്ടറി ഹാഷിം ദാരിമി ദേലംപാടി, ഭാരവാഹികളായ താജുദ്ധീന്‍ ചെമ്പരിക്ക, റഊഫ് ബായിക്കര, ഹംസ കട്ടക്കാല്‍, ഹംസ ആലൂര്‍, മുഹമ്മദ് കുട്ടി പടുപ്പ്, മണ്ഡലം കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് കുഞ്ഞി ആലൂര്‍, ഖാദര്‍ കണ്ണമ്പള്ളി, ഹമീദ് ദേലംപാടി, സൂപ്പി മവ്വല്‍, അബുബക്കര്‍ ഉദുമ സംബന്ധിച്ചു.

Post a Comment
0 Comments