Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് സമ്മേളനം: ക്രിക്കറ്റ് ടൂര്‍ണമെന്റ് നടത്തി


മഞ്ചേശ്വരം (www.evisionnews.co): മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അണ്ടറാം ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മഞ്ചേശ്വരം പഞ്ചായത്തിനെ പരാജയപ്പെടുത്തി കുമ്പള പഞ്ചായത്ത് ജേതാക്കളായി. കുമ്പള, മഞ്ചേശ്വരം, പൈവളിഗെ, പുത്തിഗെ, ഏണ്‍മകജെ പഞ്ചായത്തുകള്‍ മത്സരത്തില്‍ പങ്കെടുത്തു. 

ഉദ്ഘാടന ചടങ്ങില്‍ രഞ്ജി ക്രിക്കറ്റ് താരം ചന്ദ്രശേഖര, കാര്‍ റാലി ജേതാവ് മൂസ ഷരീഫ്, ലത്തീഫ് പെര്‍വാഡ് മുഖ്യാതിഥികളായിരുന്നു. അസീസ് മരിക്കേ, എം. അബ്ബാസ്, അഷ്‌റഫ് കര്‍ള, എ.കെ.എം അഷറഫ്, എ.കെ ആരിഫ്, അസീസ് കളത്തൂര്‍, ഗോള്‍ഡന്‍ റഹിമാന്‍, റസാഖ് കോടി, ബി.എ റഹിമാന്‍, എം.പി കാലിദ്, അന്തിഞ്ഞി ഹാജി, ഹമീദ് കുഞ്ചാലി, സെഡ്.എ കയ്യാര്‍, എം.പി മുഹമ്മദ്, സത്താര്‍ ആരിക്കാടി, സിദ്ധീഖ് മഞ്ചേശ്വരം, അബ്ദുള്ള, സിദീഖ് ഐ.എന്‍.ജി, ഹക്കീം കര്‍ള, ബങ്കുളം സിദീഖ്, ബാസിത് ആരിക്കാടി വിവിധ പഞ്ചായത്തുകള്‍ക്ക് വേണ്ടി കളിക്കാനിറങ്ങി.

Post a Comment

0 Comments

Top Post Ad

Below Post Ad