Type Here to Get Search Results !

Bottom Ad

സമസ്ത ആദര്‍ശ സമ്മേളനത്തിന് അണങ്കൂരില്‍ പതാക ഉയര്‍ന്നു


അണങ്കൂര്‍ (www.evisionnews.co): സമസ്ത നൂറാം വാര്‍ഷികമാഘോഷിക്കുന്നതിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വൈകിട്ട് 4.30 മണിക്ക് അണങ്കൂര്‍ ജംഗ്ഷനില്‍ സംഘടിപ്പിക്കുന്ന സമസ്ത ആദര്‍ശ മഹാ സമ്മേളനത്തിന് പതാക ഉയര്‍ന്നു. സ്വാഗത സംഘം ചെയര്‍മാന്‍ സത്താര്‍ ഹാജി അണങ്കൂര്‍ പതാക ഉയര്‍ത്തി. സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര പ്രാര്‍ത്ഥന നടത്തി. മേഖല പ്രസിഡണ്ട് ഇര്‍ഷാദ് ഹുദവി ബെദിര അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഫാറൂഖ് ദാരിമി കൊല്ലമ്പാടി, മേഖലാ ജനറല്‍ സെക്രട്ടറി ലത്തീഫ് കൊല്ലമ്പാടി, യു. ബഷീര്‍ ഉളിയത്തടുക, ശിഹാബ് അണങ്കൂര്‍, ആലി കുഞ്ഞി കൊല്ലമ്പാടി, സലാം പള്ളങ്കോട്, ഹക്കിം അറന്തോട്, പൂരണം അബ്ദുല്‍ ഖാദര്‍, മുഹമ്മദ് അണങ്കൂര്‍, കടവത്ത് അബ്ദുല്‍ ഖാദര്‍, ജലീല്‍ അണങ്കൂര്‍, മുഹമ്മദ് കുഞ്ഞി തുരുത്തി, കെ.എം ഹമീദ് കൊല്ലമ്പാടി, സുഹൈല്‍ ഫൈസി, സലിം മൗലവി, കബീര്‍ അണങ്കൂര്‍, ഇര്‍ഫാന്‍ അണങ്കൂര്‍, അനസ് അണങ്കൂര്‍, മഹറൂഫ് അണങ്കൂര്‍, ഗഫൂര്‍ അണങ്കൂര്‍, ഖാദര്‍ പച്ചക്കാട്, മുഹമ്മദ് കൊല്ലമ്പാടി സംബന്ധിച്ചു.

ഇന്ന് വൈകിട്ട് നാലുമണിക്ക് നടക്കുന്ന പൊതുസമ്മേളനം സമസ്ത കേന്ദ്ര മുശാവറ അംഗം ഖാളി ത്വാഖ അഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്യും. മേഖലാ പ്രസിഡണ്ട് ഇര്‍ഷാദ് ഹുദവി ബെദിര അധ്യക്ഷനാകും. അഹമ്മദ് ഫൈസി തുരുത്തി പ്രാര്‍ത്ഥന നടത്തും. അലവി ദാരിമി കുഴിമണ്ണ വിഷയാവതരണം നടത്തും. ഇബ്രാഹിം മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തും. എസ്‌കെഎസ്എസ്എഫ് സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, ജില്ലാ വൈസ് പ്രസിഡണ്ട് മുഷ്താഖ് ദാരിമി, സെക്രട്ടറി ഫാറൂഖ് ദാരിമി കൊല്ലമ്പാടി എന്നിവര്‍ക്ക് അനുമോദനം നല്‍കും. സമസ്ത ജില്ലാ മുശാവറ സെക്രട്ടറി അബ്ദുസലാം ദാരിമി ആലംപാടി, എസ്‌വൈഎസ് ജില്ലാ സെക്രട്ടറി അബൂബക്കര്‍ സാലൂദ് നിസാമി, എസ്‌കെഎസ്എസ്എഫ് ജില്ലാ പ്രസിഡന്റ് താജുദ്ധീന്‍ ദാരിമി പടന്ന ,ജനറല്‍ സെക്രട്ടറി മുഹമ്മദ് ഫൈസി കജ, ജില്ലാ ട്രഷറര്‍, ഷറഫുദ്ധീന്‍ കുണിയ, വര്‍ക്കിംങ്ങ് സെക്രട്ടറി യൂനുസ് ഫൈസി, എസ്‌വൈഎസ് ജില്ലാ നേതാക്കളായ എസ്പി സലാഹുദ്ധീന്‍, യു. സഹദ് ഹാജി, മണ്ഡലം ജനറല്‍ സെക്രട്ടറി എം.എ ഖലീല്‍, വൈസ് പ്രസിഡണ്ട് സി.എ അബ്ദുല്ലക്കുഞ്ഞി ഹാജി, ട്രഷറര്‍ ഹമീദ് പറപ്പാടി, സിറാജുദ്ധീന്‍ ഖാസിലേന്‍, സി.ഐ.എ സലാം തുടങ്ങിയ ജില്ലാ, മണ്ഡലം, മേഖല സമസ്തയുടെയും പോഷക സംഘടനയുടെയും നേതാക്കള്‍ സംബന്ധിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad