സംസ്ഥാന പോലീസ് സേനയെ രാഷ്ട്രീയ മുക്താക്കാനൊരുങ്ങി സര്‍ക്കാര്‍. ഇതു സംബന്ധിച്ച ആലോചനകള്‍ സര്‍ക്കാര്‍ തലത്തില്‍ നടക്കുകയാണ്. അതിരുവിടുന്ന സംഘടനാ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുക എന്നതാണ് ഇതുവഴി ലക്ഷ്യമിടുന്നത്. കോഴിക്കോട്ട് വടകരയില്‍ നടക്കുന്ന പോലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളന വേദിയില്‍ ഞായറാഴ്ച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍ക്കാര്‍ നിലപാട് പ്രഖ്യാപിക്കുമെന്നാണ് സൂചന.
പോലീസ് അസോസിയേഷന്റെ ജില്ലാ, സംസ്ഥാന സമ്മേളനങ്ങളിലെ രാഷ്ട്രീയമുന്നേറ്റം സംബന്ധിച്ച് രഹസ്യാന്വേഷണവിഭാഗ മേധാവിയുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് പോലീസിലെ സംഘടനാ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ ഒരുങ്ങുന്നത്. പോലീസ് അസോസിയേഷന്‍ സമ്മേളനത്തില്‍ രക്തസാക്ഷി മുദ്രാവാക്യം മുഴക്കിയതുള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് ഇന്റലിജന്‍സ് എ.ഡി.ജി.പി. ടി.കെ. വിനോദ്കുമാര്‍ പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.
പോലീസിലെ രാഷ്ട്രീയാതിപ്രസരത്തിനെതിരേ കര്‍ശന നടപടിയുണ്ടാകണമെന്നും രക്തസാക്ഷി അനുസ്മരണങ്ങള്‍ ഉള്‍പ്പെടെയുള്ളവ പോലീസ് അസോസിയേഷന്‍ ചടങ്ങുകളില്‍നിന്ന് ഒഴിവാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. നിയമാവലി മറികടന്ന് പോലീസ് അസോസിയേഷന്‍ ലോഗോയിലെ നിറംമാറ്റിയതും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. റിപ്പോര്‍ട്ട് പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ സര്‍ക്കാരിനു കൈമാറിയിരുന്നു.

Post a Comment
0 Comments