Type Here to Get Search Results !

Bottom Ad

ബൈക്കപകടത്തില്‍ പരിക്കേറ്റയാളുമായി പോയ ആംബുലന്‍സ് അപകടത്തില്‍പെട്ടു: ദുരന്തം ഒഴിവായത് തലനാരിഴക്ക്

ഉപ്പള (www.evisionnews.co): ബൈക്കപകടത്തില്‍ പരിക്കേറ്റയാളെ കൊണ്ടുപോവുയായിരുന്ന ആംബുലന്‍സിന്റെ ടയര്‍പൊട്ടി. തലനാരിഴയ്ക്ക് വന്‍ദുരന്തം ഒഴിവായി. ബന്തിയോട് ഇന്നലെ ഉച്ചയോടെയാണ് അപകടം. ചെറുവത്തൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ചെറുവത്തൂര്‍ വട്ടൂരിലെ രാജനെ (26) മംഗലാപുരത്തെ ആസ്പത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് ആംബുലന്‍സ് അപകടത്തില്‍പെട്ടത്. ഉടന്‍ തന്നെ ബന്തിയോട് ഡി.എം.എ ആസ്പത്രിയുടെ ആംബുലന്‍സ് വിളിച്ചുവരുത്തി അപകടത്തില്‍പെട്ടയാളെ മംഗലാപുരത്ത് എത്തിക്കുകയായിരുന്നു. ചെറുവത്തൂര്‍ ഫാര്‍മേഴ്സ് സര്‍വീസ് സഹകരണ ബാങ്കിന്റെ കെ.എല്‍ 60 ജെ 2335 നമ്പര്‍ ആംബലുന്‍സിന്റെ ടയറാണ് പൊട്ടിയത്.

Post a Comment

0 Comments

Top Post Ad

Below Post Ad