Type Here to Get Search Results !

Bottom Ad

ഉദ്യോഗസ്ഥര്‍ സമൂഹ നന്മയ്ക്കായി പ്രവര്‍ത്തിക്കണം: സമസ്ത എംപ്ലോയീസ്


കാസര്‍കോട് (www.evisionnews.co): യുവസമൂഹത്തിന്റെയും വിദ്യാര്‍ത്ഥികളുടെയും ഉയര്‍ച്ചക്കായി ഉദ്യോഗസ്ഥര്‍ വിവിധ പ്രവര്‍ത്തന മേഖലകള്‍ കണ്ടത്തണമെന്നും സമൂഹത്തിന്റെ നന്മയും പുരോഗതിയും ലക്ഷ്യംവെച്ച് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ രാഷ്ട്രത്തിന്റെ പുനരുദ്ധാരണത്തിന് അനിവാര്യമാണെന്നും സമസ്ത എംപ്ലോയീസ് ജില്ലാ പ്രതിനിധി സമ്മേളനം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡണ്ട് മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ഹംദുല്ല തങ്ങള്‍ മൊഗ്രാല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. 
റാഷിദ് തൃക്കരിപ്പൂര്‍, എം.എ നജീബ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. സിറാജുദീന്‍ ഖാസിലേന്‍, എഞ്ചിനീയര്‍ മുഹമ്മദ് കുഞ്ഞി, അബ്ദുല്ല ചാല, ഇ.കെ മുഹമ്മദ് കുഞ്ഞി മാങ്ങാട്, ശമീര്‍ തെക്കില്‍, നിസാം ബോവിക്കാനം, എ.എ അബ്ദുല്‍ റഹിമാന്‍, കെ. അബ്ദുല്‍ അസീസ് കാഞ്ഞങ്ങാട്, അഷ്‌റഫ് ചെര്‍ക്കള, എം.എ നജീബ്, എന്‍.എം അബ്ദുല്‍ ഗഫൂര്‍, അബൂബക്കര്‍ സിദ്ദീഖ്, ഹസന്‍ ഇരിയ, അബ്ദുല്‍ സലാം, മുഹമ്മദ് നൗഫല്‍ നെക്രാജെ, ഷാഫി മാപ്പിളക്കുണ്ട്, ഇര്‍ഷാദ് ഹുദവി ബെദിര, എം.ടി.പി ഇസ്മായില്‍, കെ.എം സത്താര്‍, മുഹമ്മദ് ബഷീര്‍ മഞ്ചേശ്വരം പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad