ബോവിക്കാനം (www.evisionnews.co): ഹരിത രാഷ്ട്രീയത്തിന്റെ ശക്തിതെളിയിച്ച് യൂത്ത് ലീഗ് മുളിയാര്‍ പഞ്ചായത്ത് സമ്മേളനം സമാപിച്ചു. ചിട്ടയും അച്ചടക്കവും കൊണ്ട് ഏവരുടെയും ശ്രദ്ധയും പ്രശംസയും പിടിച്ചുപറ്റിയ സമ്മേളനം മുളിയാറിന്റെ രാഷ്ട്രീയത്തില്‍ പുതിയൊരേടായി മാറി. മാനവികതയുടെ പുന:സൃഷ്ടിക്ക് കാര്‍മോത്സുക യൗവനം എന്നായിരുന്നു പ്രമേയം. ബോവിക്കാനത്ത് നടന്ന പൊതുസമ്മേളനം മുസ്്‌ലിം ലീഗ് സംസ്ഥാന ട്രഷറര്‍ ചെര്‍ക്കളം അബ്ദുള്ള ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ എസ്.എം മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ഷഫീഖ് ആലൂര്‍ സ്വാഗതം പറഞ്ഞു.
ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍, ദേശീയ വൈസ് പ്രസിഡണ്ട് അഡ്വ. ഫൈസല്‍ ബാബു, ഇസ്മായില്‍ വയനാട്, സിറാജ് പൂകോത്ത് പ്രഭാഷണം നടത്തി. ചെര്‍ക്കളം അബ്ദുള്ള, കല്ലട്ര മാഹിന്‍ ഹാജി, എം.എസ് മുഹമ്മദ് കുഞ്ഞി കെ.ഇ.എ.ബക്കര്‍, എ.ബി ശാഫി, ഷരീഫ് കൊടവഞ്ചി, എം.എസ് ഷുക്കൂര്‍ എന്നിവരെ ആദരിച്ചു. അബ്ദുല്ലകുഞ്ഞി ചെര്‍ക്കള, കെ.ബി മുഹമ്മദ് കുഞ്ഞി, ടി.ഡി കബീര്‍, മന്‍സൂര്‍ മല്ലത്ത്, എം.കെ അബ്ദുല്‍ റഹിമാന്‍ ഹാജി, ഹാരിസ് തൊട്ടി, റൗഫ് ബായിക്കര, കെ.ഷാഫി ഹാജി ആദൂര്‍, അബ്ബാസ് കൊള്‍ച്ചപ്പ്, സിദ്ധീഖ് ബോവിക്കാനം, ബി.എം. അഷ്‌റഫ്ബാല നടുക്കം, പി.ഹസൈനാര്‍, ബാതിഷ പൊവ്വല്‍, ഖാദര്‍ ആലൂര്‍, ബി.കെ. ഹംസ, എം. അബ്ദുല്ലകുഞ്ഞി ഹാജി, ബി.എം. ഹാരിസ് സംബന്ധിച്ചു.
മാസ്തികുണ്ടില്‍ നിന്നും ആരംഭിച്ച പ്രകടനത്തിന് മന്‍സൂര്‍ മല്ലത്ത്, ഷഫീഖ് ആലൂര്‍, ഖാദര്‍ ആലൂര്‍, അബ്ബാസ് കൊള്‍ച്ചപ്പ്, സിദ്ധീഖ് ബോവിക്കാനം, കബീര്‍ മുസ്ല്യാര്‍ നഗര്‍, കബീര്‍ബാവിക്കര ,നിസാര്‍ ബസ്റ്റാന്റ്, കുഞ്ഞി മല്ലം, നസീര്‍ മൂലടുക്കം, വാഷിത് അല്ലാമനഗര്‍, ജലീല്‍ ഇസത്ത്, ഷരീഫ് പന്നടുക്കം, നിസാര്‍ തങ്ങള്‍, ഷരീഫ് മല്ലത്ത്, അഷ്റഫ് ബോവിക്കാനം, അസ്‌ക്കര്‍ ബോവിക്കാനം, റാഷിദ് കുയ്യാല്‍ നേതൃത്വം നല്‍കി. സി.പി.എമ്മിലെ വിവിധ ഘടകങ്ങളില്‍ ഭാരവാഹിത്വം വഹിച്ച എം.എ അഷ്‌റഫ്, ബദ്‌റുദ്ധീന്‍ ബെഞ്ച് കോര്‍ട്ട്, അസീസ് ബെഞ്ച് കോര്‍ട്ട്, സലീം ബാലനടുക്കം, അഷ്ഫാദ് മൂലടുക്കം, ആഷിഫ് ബെള്ളിപ്പാടി എന്നിവരെ ഷാളണിയിച്ച് സ്വീകരിച്ചു. പാര്‍ട്ടി അംഗത്വം സ്വീകരിച്ച മുന്‍ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ കെ.എന്‍ ഹനീഫ, ബോസ് അഷ്‌റഫ്, എം.ബി റിയാസ് എന്നിവരെ അനുമോദിച്ചു.

Post a Comment
0 Comments