Type Here to Get Search Results !

Bottom Ad

കര്‍ണാടക തെരഞ്ഞെടുപ്പ്: വോട്ടിംഗ് യന്ത്രത്തില്‍ ക്രമക്കേട് കണ്ടെത്തി: തിങ്കളാഴ്ച റീപോളിംഗ്


ബംഗളുരു (www.evisionnews.co): കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹെബ്ബല്‍ നിയോജക മണ്ഡലത്തില്‍ വോട്ടിംഗ് മെഷീനില്‍ ക്രമക്കേട് കണ്ടെത്തിയതിനെ ബൂത്തില്‍ റീ ഇലക്ഷന്‍ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഹെബ്ബലിലെ ലോട്ടഗൊള്ളഹള്ളയിലെ ബൂത്ത് നമ്പര്‍ രണ്ടിലാണ് വീണ്ടും വോട്ടെടുപ്പ് നടക്കുക. ഇവിടെ വോട്ടിങ് യന്ത്രത്തില്‍ ഗുരുതരമായ ക്രമക്കേട് നടത്തിയെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് ബ്രിജേഷ് കലപ്പ് കഴിഞ്ഞദിവസം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.

തിങ്കളാഴ്ച രാവിലെ ഏഴുമുതല്‍ വൈകുന്നേരം ആറുവരെയാണ് റീ പോളിംഗ് നടക്കുകയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ശനിയാഴ്ച രാവിലെ വോട്ടെടുപ്പ് ആരംഭിച്ച ഇവിടെ 49 ഓളം പേര്‍ വോട്ടു രേഖപ്പെടുത്തിയിരുന്നു. ശേഷം വിവിപാറ്റ് പരിശോധിച്ചപ്പോളാണ് തങ്ങള്‍ വോട്ടു ചെയ്ത സ്ഥാനാര്‍ത്ഥിക്കല്ല വോട്ടു ലഭിക്കുന്നത് എന്ന് മനസ്സിലായത്. തുടര്‍ന്ന് ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതിയുമായി നിരവധി പേര്‍ രംഗത്തുവരികയായിരുന്നു.വോട്ടര്‍മാര്‍ ഇക്കാര്യം പൊളിങ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരോടും പരാതിപ്പെട്ടു. 

തുടര്‍ന്ന് ജീവനക്കാര്‍ മറ്റുള്ളവരോട് വോട്ടിങ് തുടരാനാവശ്യപ്പെട്ടു. അതിനുശേഷം ആദ്യം വോട്ടു ചെയ്തയാളുടെ വോട്ട് ശരിയായാണ് രേഖപ്പെടുത്തിയത്. എന്നാല്‍ പിന്നീട് ചെയ്ത മൂന്നാലുപേരുടെ വോട്ട് അവര്‍ ചെയ്ത സ്ഥാനാര്‍ത്ഥിയ്ക്കല്ല വോട്ടിങ് മെഷീനില്‍ രേഖപ്പെടുത്തിയത്. ഇത് ഇടയ്ക്കിടെ തുടര്‍ന്നു. 49 പേര് വോട്ടുരേഖപ്പെടുത്തിയപ്പോള്‍ ഇ.വി.എമ്മിന് ചില പ്രശ്‌നങ്ങളുണ്ടെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad