ബംഗളൂരു (www.evisionnews.co): കേരളത്തിന് പിന്നാലെ നിപ്പ വൈറസ് ഭീതിയില്‍ ബംഗളൂരുവും. നിപ്പ വൈറസ് സംശയിച്ച് മൂന്ന് നഴ്സുമാര്‍ ബെംഗളൂരുവില്‍ നിരീക്ഷണത്തിലാണ്. കടുത്ത പനിയും ഛര്‍ദ്ദിയും അടക്കം നിപ്പ വൈറസ് ലക്ഷണങ്ങളോടെയാണ് ഇവര്‍ ചികിത്സ തേടിയത്. മൂവരുടെയും രക്ത, സ്രവ സാമ്പിളുകള്‍ മണിപ്പാലിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മണിപ്പാലില്‍ നിന്നുള്ള പരിശോധനാഫലം പുറത്തുവന്നാലേ നിപ്പ സ്ഥിരീകരിക്കാനാവൂ.
നഗരത്തിലെ ആശുപത്രികളില്‍ ജോലി ചെയ്യുന്ന മൂന്ന് മലയാളി നഴ്‌സുമാര്‍ക്കാണ് നിപ്പ വൈറസ് ബാധിച്ചതായി സംശയിക്കുന്നത്. നിപ്പാ വൈറസ് ബാധയെന്ന സംശയത്തെ തുടര്‍ന്ന് ആദ്യത്തെയാള്‍ തിങ്കളാഴ്ചയാണ് ചികിത്സ തേടിയത്. മറ്റ് രണ്ട് പേര്‍ കഴിഞ്ഞദിവസവും. ആശുപത്രിയില്‍ കഴിയുന്ന മൂന്ന് പേരും കേരളത്തില്‍ നിപ്പ വൈറസ് സ്ഥിരീകരിച്ച സമയത്ത് മൂന്നുപേരും നാട്ടില്‍ പോയിരുന്നു. പിന്നീട് ബംഗളൂരുവില്‍ തിരിച്ചെത്തിയപ്പോഴാണ് ഇവര്‍ക്ക് കടുത്ത പനിയും ഛര്‍ദ്ദിയും ഉണ്ടായത്. നിലവില്‍ മൂന്ന് പേരും ഐസോലേറ്റഡ് വാര്‍ഡുകളില്‍ ചികിത്സയില്‍ കഴിയുകയാണ്.

Post a Comment
0 Comments