തിരുവനന്തപുരം (www.evisionnews.co): തുടര്‍ച്ചയായ 16 ദിവസം ഇന്ധനവിലയിലുണ്ടായ വര്‍ധനവിനെ തുടര്‍ന്ന് ജനങ്ങള്‍ പൊറുതിമുട്ടിയ സാഹചര്യത്തില്‍ പെട്രോളിന്റെയും ഡീസലിന്റെയും അധികനികുതി വേണ്ടെന്നു വയ്ക്കുന്ന കാര്യം ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്യും. കേന്ദ്ര സര്‍ക്കാരിന്റെ എക്‌സൈസ് തീരുവയും സംസ്ഥാന സര്‍ക്കാരിന്റെ വാറ്റ് നികുതിയും മൂലം പെട്രോള്‍ വില എക്കാലത്തേയും ഉയര്‍ന്ന നിലയിലാണ്. 32 ശതമാനം വാറ്റ് നികുതിയാണ് സംസ്ഥാന സര്‍ക്കാര്‍ ഈടാക്കുന്നത്. ഏകദേശം 19 രൂപയോളം വരുന്ന നികുതിയില്‍ കുറവ് വരുത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
നിലവിലുള്ള നികുതിനിരക്ക് അതേപടി നിലനിര്‍ത്തിക്കൊണ്ട് ലിറ്ററിന് 50 പൈസമുതല്‍ ഒരു രൂപവരെ കുറയ്ക്കുന്നതടക്കമുള്ള കാര്യങ്ങള്‍ സര്‍ക്കാരിന്റെ പരിഗണനയിലുണ്ടായിരുന്നു. പെട്രോളിന്റെ അധികനികുതി സംസ്ഥാന സര്‍ക്കാര്‍ ബഹിഷ്‌കരിക്കുമെന്ന് മുമ്പ് ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കിയിരുന്നു.

Post a Comment
0 Comments