Type Here to Get Search Results !

Bottom Ad

കെവിനെ തട്ടിക്കൊണ്ട് പോയത് പോലീസിന്റെ അറിവോടെ: എ.എസ്.ഐ ബിജുവിനെ സസ്പെന്റ് ചെയ്തു


തിരുവനന്തപുരം (www.evisionnews.co): കെവിന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥരെ പ്രതിക്കൂട്ടിലാക്കി ഐജിയുടെ റിപ്പോര്‍ട്ട്. കെവിനെ തട്ടിക്കൊണ്ട് പോയത് പോലീസിന്റെ അറിവോടെയാണെന്നും ഗാന്ധിനഗര്‍ സ്റ്റേഷനിലെ എ.എസ്.ഐ ആയിരുന്ന ബിജുവിന് ഇക്കാര്യത്തെ കുറിച്ച് അറിവുണ്ടായിരുന്നെന്നും കൊച്ചി റേഞ്ച് ഐജി ഡിജിപിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

റിപ്പോര്‍ട്ട് അടിസ്ഥാനത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കാന്‍ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് എഎസ്ഐ ബിജുവിനെയും പെട്രോളിങ് ജീപ്പ് ഡ്രൈവറെയും സസ്പെന്‍ഡ് ചെയ്തു. ഐജി വിജയ് സാഖറെയാണ് നടപടിയെടുത്തത്. രാത്രി പെട്രോളിങ്ങിനിടെ കേസിലെ പ്രതിയായ ഷാനുവിനെ പിടികൂടിയിരുന്നു. എന്നാല്‍, കൈക്കൂലി വാങ്ങി പ്രതികളെ ബിജു വിട്ടയച്ചു.

അതേസമയം, ഐജി നല്‍കിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തേക്കുമെന്നാണ് സൂചന. തെന്മലയില്‍ കാര്‍ നിര്‍ത്തിയപ്പോള്‍ കെവിന്‍ ഓടി രക്ഷപ്പെട്ടുവെന്നും പുറകെ ഓടിയെങ്കിലും ഇയാളെ കണ്ടെത്താനായില്ലെന്നും തുടര്‍ന്ന് തെരഞ്ഞ് പോയ സംഘം മടങ്ങിയെന്നുമാണ് ഷാനു പോലീസില്‍ നല്‍കിയ മൊഴി. അതേസമയം കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടുപോയ സാനു ചാക്കോയും ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനും ഞായറാഴ്ച പുലര്‍ച്ചെ നടത്തിയ ഫോണ്‍ സംഭാഷണം പുറത്തായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ 5.35 നാണ് സാനുവിനോട് പോലീസ് സംസാരിച്ചത്. കെവിന്‍ മരിച്ച ശേഷമാണ് ഈ സംഭാഷണമുണ്ടായതെന്നാണ് സംശയം.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad