Type Here to Get Search Results !

Bottom Ad

കെ.എസ്.ടി.പി റോഡില്‍ അപകടം തുടര്‍ക്കഥ: ബൈക്കില്‍ കാറിടിച്ച് ഗൃഹനാഥന്‍ മരിച്ചു


കാസര്‍കോട് (www.evisionnews.co): കാസര്‍കോട്- കാഞ്ഞങ്ങാട് കെഎസ്ടിപി പാതയില്‍ അപകടം തുടര്‍ക്കഥയാവുന്നു. ഏറ്റവുമൊടുവില്‍ തിങ്കളാഴ്ച രാത്രിയിലുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. കൊറമ്പന്‍ വളപ്പിലെ കാശി വിശാലാക്ഷനാ (62)ണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് കെഎസ്ടിപി റോഡില്‍ പടിഞ്ഞാര്‍ റോഡ് കല്ലട്ര കവലയില്‍ അപകടമുണ്ടായത്. വിശാലാക്ഷന്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ അമിത വേഗത്തിലെത്തിയ കാറിടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ വിശാലാക്ഷന്‍ മംഗളൂരുവില്‍ ചികിത്സയിലായിരുന്നു. 

ഉദുമ കൊറമ്പന്‍ വളപ്പിലെ പരേതരായ കൊട്ടന്‍- ചോയിച്ചി ദമ്പതികളുടെ മകനാണ്. ഭാര്യ: ഗീത. മക്കള്‍: നവ്യ, കാവ്യ, രാധിക. മരുമക്കള്‍: അഭിലാഷ് അഴീക്കോട് (ബഹ്റൈന്‍), അര്‍ജുന്‍ (ഏഴിലോട്), ശ്രീധരന്‍ (മര്‍ച്ചന്റ് നേവി). സഹോദരങ്ങള്‍: വെള്ളച്ചി, അംബുജാക്ഷി, കാശി കുമാരന്‍, ലളിത, പരേതരായ ബാലകൃഷ്ണന്‍, സരോജിനി, കുഞ്ഞിക്കണ്ണന്‍.

Post a Comment

0 Comments

Top Post Ad

Below Post Ad