Type Here to Get Search Results !

Bottom Ad

മംഗളൂരു സ്വദേശിയായ യുവാവിനെ ആദൂരില്‍ മദ്രസാ കെട്ടിടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി


കാസര്‍കോട് (www.evisionnews.co): മംഗളൂരു സ്വദേശിയായ യുവാവിനെ ആദൂരില്‍ മദ്രസാ കെട്ടിടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മംഗളൂരു സ്വദേശിയും കാസര്‍കോട് ഫോര്‍ട്ട്റോഡില്‍ താമസക്കാരനുമായ ബഷീറിന്റെ മകന്‍ മുഹമ്മദ് മുബീനെ (38)യാണ് ആദൂര്‍ കോട്ടൂരില്‍ മദ്രസക്കകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച പുലര്‍ച്ചെ 4.30മണിയോടെയാണ് സംഭവം. അത്താഴം കഴിച്ച ശേഷം ബാങ്ക് വിളിക്കാനായി പള്ളിയിലേക്ക് പോവുകയായിരുന്ന പള്ളി ഇമാമാണ് മദ്രസയ്ക്ക് പുറത്ത് ഒരു ബൈക്കും ഹെല്‍മറ്റും കണ്ടത്. 

ഇതേതുടര്‍ന്ന് മദ്രസയിലെത്തുകയും മുറി പരിശോധിക്കുകയും ചെയ്തപ്പോഴാണ് യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് ആൂദൂര്‍ പോലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് മുബീനാണെന്ന് കണ്ടെത്തിയത്. ഖമറുന്നിസയാണ് മുബീനിന്റെ മാതാവ്. ഭാര്യ: സാജിത. ഏകമകള്‍: ഖമറുന്നിസ. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Post a Comment

0 Comments

Top Post Ad

Below Post Ad