കോട്ടയം (www.evisionnews.co): കണക്കുപരീക്ഷയുടെ ചോദ്യപേപ്പര്‍ മാറിക്കിട്ടിയെന്ന് പരാതിപ്പെട്ട വിദ്യാര്‍ഥി കോട്ടയം സ്വദേശി ആമിയ സലീമിന്റെ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം തടഞ്ഞുവെച്ചു. ചൊവ്വാഴ്ചയാണ് പരീക്ഷാഫലം വന്നതെങ്കിലും ആമിയയുടെ പരീക്ഷാഫലം തടഞ്ഞെന്ന സന്ദേശമാണ് ലഭിച്ചത്. കണക്കുപരീക്ഷയിലെ 2016ലെ ചോദ്യപേപ്പര്‍ ലഭിച്ചു എന്നായിരുന്നു അമിയ സിബിഎസ്ഇക്ക് പരാതി നല്‍കിയത്.
സ്‌കൂളുമായി ബന്ധപ്പെട്ട ശേഷം സിബിഎസ്ഇ റീജണല്‍ അധികൃതര്‍ക്ക് രക്ഷിതാക്കള്‍ പരാതി നല്‍കിയെങ്കിലും പരാതിയില്‍ വ്യക്തമായ മറുപടി ലഭിച്ചില്ല. ഇതേ തുടര്‍ന്ന് ഹൈക്കോടതിയെ സമീപിക്കുകയും വിദ്യാര്‍ത്ഥിക്ക് പുന:പരീക്ഷ നടത്തണമെന്ന് ഹൈക്കോടതി നിര്‍ദേശിക്കുകയായിരുന്നു. ഇതിനെതിരെ രംഗത്തെത്തിയ സി.ബി.എസ്.ഇ പരാതി വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ സത്യവാങ്മൂലവും നല്‍കിയിരുന്നു.

Post a Comment
0 Comments