Type Here to Get Search Results !

Bottom Ad

'ശനിദശ' കോണ്‍ഗ്രസിനോ ബിജെപിക്കോ? കര്‍ണാടകത്തില്‍ വിധിയെഴുത്ത് പുരോഗമിക്കുന്നു


ബെംഗളൂരു (www.evisionnews.co): കര്‍ണാടകത്തില്‍ വിധിയെഴുത്തു തുടങ്ങി. രാവിലെ ഏഴു മുതല്‍ തുടങ്ങിയ പോളിങ് വൈകിട്ട് ആറു വരെ നീളും.വോട്ടെടുപ്പ് അവസാനിക്കുന്നതിനു പിന്നാലെ എക്‌സിറ്റ് പോള്‍ ഫലങ്ങളെത്തും. 224ല്‍ 222 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ്. പ്രചരണത്തില്‍ നേടിയ നേരിയ മുന്‍തൂക്കം കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും തെരഞ്ഞെടുപ്പില്‍ ആത്മവിശ്വാസം നല്‍കുന്നുണ്ട്. അതേസമയം, അവസാന നിമിഷം പ്രചരണത്തില്‍ അല്‍പ്പം പിന്നോട്ട് പോയത് ബിജെപിക്ക് ആശങ്കയുണ്ടാകുന്നു. 15നാണ് വോട്ടെണ്ണല്‍. അതിന് മുമ്പ് തന്നെ എക്സിറ്റ്പോള്‍ ഫലങ്ങള്‍ പുറത്ത് വരും.

സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും വോട്ടിങ് രസീത് (വിവിപാറ്റ്) യന്ത്രങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ബിജെപിയും കോണ്‍ഗ്രസും ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെക്കുമെന്നാണ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന വിലയിരുത്തലുകള്‍. അതേസമയം, ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാതിരുന്നാല്‍ നിര്‍ണായക ശക്തിയാകാന്‍ ജവതാദള്‍ എസും രംഗുണ്ട്.

ബെംഗളൂരുവിലെ വിജയനഗറില്‍ ബിജെപി സ്ഥാനാര്‍ത്ഥി ബിഎന്‍ വിജയകുമാര്‍ മരിച്ചതിനെ തുടര്‍ന്നും ആര്‍ആര്‍ നഗരത്തില്‍ പതിനായിരത്തോളം തിരിച്ചറിയല്‍ കാര്‍ഡ് പിടിച്ചതിനാലും ഈ മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് മാറ്റി. 5.12 കോടി വോട്ടര്‍മാരാണ് ഇന്ന് ബൂത്തുകളിലെത്തുക. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ദേശീയ രാഷ്ട്രീയത്തിന്റെ ഗതി പ്രവചിക്കാന്‍ വഴിയൊരുക്കുന്നതാകും 'ശനി' നാളിലെ ഈ തെരഞ്ഞെടുപ്പു വിധിയെഴുത്തെന്നാണ് വിലയിരുത്തല്‍.

Post a Comment

0 Comments

Top Post Ad

Below Post Ad