Type Here to Get Search Results !

Bottom Ad

ചെമ്മനാട് കെ.എസ്.ആര്‍.ടി.സി മിന്നല്‍ ബസിടിച്ച് ചെര്‍ക്കള സ്വദേശി മരിച്ചു


കാസര്‍കോട് (www.evisionnews.co): മിന്നല്‍ വേഗതയിലെത്തിയ മിന്നല്‍ ബസിടിച്ച് ചെര്‍ക്കള സ്വദേശി ദാരുണമായി മരിച്ചു. ചെര്‍ക്കള പാടി സ്വദേശിയായ മുഹമ്മദ് (54) ആണ് മരിച്ചത്. ചെമ്മനാട് മുണ്ടാങ്കുലത്ത് ശനിയാഴ്ച രാവിലെ ഏഴുമണിയോടെയാണ് അപകടം. കൊട്ടാരക്ക- സുള്ള്യ റൂട്ടിലോടുന്ന മിന്നല്‍ ബസാണ് അപകടം വരുത്തിയത്. അപകടത്തെ തുടര്‍ന്ന് ബസ് ഡ്രൈവര്‍ മറ്റൊരു ബസില്‍ കയറി രക്ഷപ്പെട്ടു.

മുണ്ടാങ്കുലത്ത് തട്ടുകട നടത്തുന്ന മുഹമ്മദ് സമീപത്തെ കടയില്‍ നിന്നും പാല്‍ വാങ്ങി തിരിച്ചുപോവുന്നതിനിടെ അമിത വേഗതയിലെത്തിയ കെ.എസ്.ആര്‍.ടി.സി മിന്നല്‍ ബസ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മുഹമ്മദിനെ ഉടന്‍ മംഗളൂരുവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad