Type Here to Get Search Results !

Bottom Ad

കാസര്‍കോട് സ്വദേശി മക്കയില്‍ കുഴഞ്ഞുവീണ് മരിച്ചു


കാസര്‍കോട് (www.evisionnews.co): കാസര്‍കോട് സ്വദേശി മക്കയില്‍ കുഴഞ്ഞുവീണ് മരിച്ചു. എരിയാല്‍ ബ്ലാര്‍കോട്ടെ ബി.എം മുസ്തഫയാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. ഭാര്യ മൈമൂന ഉംറ നിര്‍വഹിക്കാനായി സൗദിയിലുള്ള മുസ്തഫയുടെ അടുത്തെത്തിയതായിരുന്നു. തുടര്‍ന്ന് ഇരുവരും മക്കയിലെത്തി. മക്കയില്‍ ജുമുഅ നിസ്‌കാരം കഴിഞ്ഞ് മുറിയിലേക്ക് മടങ്ങുന്നതിനിടെയാണ് മുസ്തഫ കുഴഞ്ഞുവീണത്.

പരേതനായ ചെമ്മനാട് മുഹമ്മദ് -ആയിഷ ബീവി ദമ്പതികളുടെ മകനാണ്. മക്കള്‍: നസ്മിയ ഷഫീഖ്, മുഷ്താഖ് (ദുബൈ), മുന്‍ഷാദ് (ദുബൈ), മുക്താര്‍ (വിദ്യാര്‍ത്ഥി), മുര്‍ഷിദ് (വിദ്യാര്‍ത്ഥി). മരുമക്കള്‍: ഷഫീഖ് തളങ്കര, ഷൈമ മുസ്താഖ്. സഹോദരങ്ങള്‍: അബ്ദുര്‍ റഹ്മാന്‍ സൗദി, ലത്വീഫ് സൗദി, ഹസൈനാര്‍ സൗദി, ഹാരിസ് ദുബൈ, സുഹറ, പരേതയായ അനീസ.

Post a Comment

0 Comments

Top Post Ad

Below Post Ad