തളങ്കര (www.evisionnews.co): സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നൂറാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി മെയ് 13ന് എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് മേഖലാ കമ്മിറ്റി അണങ്കൂരില്‍ സംഘടിപ്പിക്കുന്ന സമസ്ത ആദര്‍ശ സമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥം മേഖല പ്രസിഡണ്ട് ഇര്‍ഷാദ് ഹുദവി ബെദിര നായകനും ജനറല്‍ സെക്രട്ടറി ലത്തീഫ് കൊല്ലമ്പാടി ഉപനായകനും ട്രഷറര്‍ സുഹൈല്‍ ഫൈസി ഡയറക്ടറുമായ മേഖല പൈത്യക മുന്നേറ്റ യാത്ര സമാപിച്ചു.
തളങ്കര നിന്ന് എസ്.കെഎസ്.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ് മുഷ്താഖ് ദാരിമി ജാഥ നായകന് ഇര്‍ഷാദ് ഹുദവി ബെദിരക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്ത ജാഥ വിവിധ കേന്ദ്രങ്ങളില്‍ നല്‍കിയ സ്വീകരണത്തില്‍ എം.എ ഖലീല്‍, ജില്ലാ സെക്രട്ടറി ഫാറൂഖ് ദാരിമി കൊല്ലമ്പാടി, സമസ്ത കേരള മുസ്ലിം എംപ്ലോയീസ് ജില്ലാ സെക്രട്ടറി സിറാജുദ്ധീന്‍ ഖാസി ലൈന്‍, എസ് വൈ എസ് മണ്ഡലം ട്രഷറര്‍ ഹമീദ് പറപ്പാടി, എസ്‌കെഎസ്എസ്, സെക്രട്ടറി ഫാറൂഖ് ദാരിമി ഉദ്ഘാടനം ചെയ്തു, ജംഷീര്‍ കടവത്ത്, ശബീര്‍ തളങ്കര, ഫൈസല്‍ പച്ചക്കാട്, ഹക്കിം അറന്തോട്, ഹക്കിം തളങ്കര പ്രസംഗിച്ചു.
മേഖല വര്‍ക്കിംഗ് സെക്രട്ടറി ജംഷീര്‍ കടവത്ത്, പ്രചാരണ കമ്മിറ്റി കണ്‍വീനര്‍ ശിഹാബ് അണങ്കൂര്‍ അസി ഡയറക്ടര്‍മാറും വൈസ് പ്രസിഡണ്ട്് അഷ്‌റഫ് ഹിദായത്ത് നഗര്‍ കോഡിനേറ്ററും പ്രചാരണ കമ്മിറ്റി ചെയര്‍മാന്‍ ഹനീഫ് മൗലവി അസി കോഡിനേറ്ററും മേഖല വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങള്‍ ജാഥ അംഗങ്ങളുമായിരുന്നു.

Post a Comment
0 Comments