Type Here to Get Search Results !

Bottom Ad

ഇന്ധനവില: കര്‍ണാടക തെരഞ്ഞെടുപ്പിന് ശേഷം ലിറ്ററിന് രണ്ടുരൂപ വരെ വര്‍ധിപ്പിക്കാന്‍ കേന്ദ്രനീക്കം


ന്യൂഡല്‍ഹി (www.evisionnews.co): കര്‍ണാടക തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ വില വര്‍ധിപ്പിക്കാന്‍ നീക്കമെന്ന് റിപ്പോര്‍ട്ട്. പെട്രോളിനും ഡീസലിനും വില ലിറ്ററിന് രണ്ടുരൂപ വരെ വര്‍ധിപ്പിക്കാനാണ് ആലോചിക്കുന്നത്. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് കാരണം രണ്ട് ആഴ്ചയായി രാജ്യത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുകയാണ്. കര്‍ണാടക തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ഇന്ധനവിലയിലെ ദൈനംദിന പരിഷ്‌കരണം തല്‍ക്കാലത്തേക്ക് നിര്‍ത്തിവെക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിക്കുകയായിരുന്നു. 

ആഗോള വിപണിയില്‍ ക്രൂഡ് ഓയിലിന് രണ്ട് ശതമാനത്തിന്റെ വരെ വര്‍ധനയാണ് വന്നിട്ടുള്ളത്. ബ്രെന്റിന്റെ വില ബുധനാഴ്ച മൂന്നര വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ഇറാനുമായുള്ള ആണവകരാറില്‍ നിന്നും പിന്‍മാറാനുള്ള ട്രംപിന്റെ തീരുമാനമാണ് ആഗോള എണ്ണവിലയില്‍ പ്രതിഫലിച്ചതെന്നാണ് റിപ്പോര്‍ട്ട്.

ആഗോള വിപണിയിലെ വിലയ്ക്ക് അനുസരിച്ച്, പെട്രോള്‍, ഡീസല്‍ വില ദിനംപ്രതി നിശ്ചയിക്കുന്ന സമ്പ്രദായം കഴിഞ്ഞ വര്‍ഷം ജൂണിലാണ് രാജ്യത്ത് നിലവില്‍ വന്നത്. ഏപ്രില്‍ 24നാണ് അവസാനമായി ഇന്ധന വിലയില്‍ മാറ്റം രേഖപ്പെടുത്തിയത്. അന്ന് ഡീസലിന് 19 പൈസയും പെട്രോളിനു 14 പൈസയും വര്‍ധിച്ചിരുന്നു. കേരളത്തില്‍ ഡീസല്‍ വില ഇപ്പോള്‍ സര്‍വകാല റിക്കാര്‍ഡിലാണ്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad