കണ്ണൂര്‍ (www.evisionnews.co): മാഹിയിലെ സി.പി.എം നേതാവ് ബാബുവിന്റെ കൊലപാതകം പുതുച്ചേരി പോലീസിന്റെ ഒത്താശയോടെയെന്ന് സി.പിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബാബുവിന് നിരന്തരം വധഭീഷണിയുണ്ടായിരുന്നു. വധിക്കുമെന്ന തരത്തിലുള്ള പല മുന്നറിയിപ്പുകളുമുണ്ടായിരുന്നിട്ടും അതെല്ലാം പുതുച്ചേരി പൊലീസ് അവഗണിച്ചു. പൊലീസിന്റെ ഒത്താശയോടെ നടന്ന കൊലപാതകമാണെന്നും പോലീസ് ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും കോടിയേരി പറഞ്ഞു. മാഹിയില്‍ ബാബുവിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകായിരുന്നു കോടിയേരി ബാലകൃഷ്ണന്‍.
ഈസംഭവം മനസ്സിലാക്കാനുള്ള യാതൊരു ഇന്റലിജന്‍സ് സംവിധാനവും പുതുച്ചേരി പൊലീസിനുണ്ടായില്ല. കേസ് അന്വേഷണം ഫലപ്രദമായി നടക്കണമെങ്കില്‍ മാഹി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഉള്‍പ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ സ്ഥലം മാറ്റണം. നീതിപൂര്‍വമായ അന്വേഷണം നടക്കുന്നുവെന്ന് ഉറപ്പു വരുത്തണം. പ്രതികളിലൊരാളെയും പിടികൂടാന്‍ പൊലീസിന് ഇതു വരെ കഴിഞ്ഞിട്ടില്ല. കൊലപാതകത്തില്‍ പങ്കെടുത്തിട്ടുള്ളവര്‍ മാഹിയില്‍ തന്നെ ക്യാമ്പ് ചെയ്യുന്നു എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്.
ബാബുവിന്റെ കൊലപാതകം ആസൂത്രിതമാണ്. പിന്നില്‍ ഉന്നത ആര്‍എസ്എസ് നേതാക്കന്മാര്‍ നടത്തിയ ഗൂഢാലോചനയുണ്ട്. ബാബു സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗവും കൗണ്‍സിലറും മാത്രമല്ല, പ്രദേശത്തെ ജനകീയ നേതാവ് കൂടെയാണ്. മാഹി പ്രദേശത്ത് സിപിഎം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെയും ബിജെപിയും പരാജയപ്പെടുത്തി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഡോ. രാമചന്ദ്രനെ വിജയിപ്പിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ച പൊതുപ്രവര്‍ത്തകനായിരുന്നു ബാബു. മാഹി പ്രദേശത്തെ പാര്‍ട്ടിയുടെ വളര്‍ച്ച തടയാന്‍ ആസൂത്രിതമായി നടത്തിയ ഈസംഭവം നേരത്തെ തയാറാക്കിയ പദ്ധതിയുടെ ഭാഗമാണെന്നും കോടിയേരി അഭിപ്രായപ്പെട്ടു.

Post a Comment
0 Comments