Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം: രണ്ടുപേര്‍ക്ക് ഗുരുതരം


മഞ്ചേശ്വരം (www.evisionnews.co): ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് ദാരുണമായി മരിച്ചു. അപകടത്തില്‍ കൂടെയുണ്ടായിരുന്ന രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഹൊസങ്കടി മൊറത്തണ ഹരിപുരം സ്വദേശി ഐത്തപ്പ മെഹ്ത്തള്ള (22)യാണ് മരിച്ചത്. ബുധനാഴ്ച രാത്രി പത്തുമണിയോടെ മഞ്ചേശ്വരം പൊസോട്ട് ജംഗ്ഷനില്‍ പെട്രോള്‍ പമ്പിന് സമീപമാണ് അപകടം. പരിക്കേറ്റ രണ്ടുപേരെയും മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ആനന്ദ- യമുന ദമ്പതികളുടെ മകനാണ് ഐത്തപ്പ. സഹോദരങ്ങള്‍: അശോക, ചന്ദ്രന്‍, സുനില്‍, സനില്‍, ജനീഷ, പവിത്രന്‍.

Post a Comment

0 Comments

Top Post Ad

Below Post Ad