Type Here to Get Search Results !

Bottom Ad

കുരുന്നുകളില്‍ ആവേശമുണര്‍ത്തി എം.എസ്.എഫ് ബാലവേദി സോക്കര്‍ മത്സരം


കാസര്‍കോട് (www.evisionnews.co): എം.എസ്.എഫ് മുനിസിപ്പല്‍ സമ്മര്‍ ക്യാമ്പിന്റെ ഭാഗമായി നടന്ന ബെദിര എം.എസ്.എഫ് ബാലവേദി സോക്കര്‍ മത്സരം കുരുന്നുകളില്‍ ആവശമുണര്‍ത്തി. കാസര്‍കോട് മണ്ഡലം എം.എസ്.എഫ് പ്രസിഡണ്ട് അനസ് എതിര്‍ത്തോട് ഉദ്ഘാടനം ചെയ്തു. കാസര്‍കോട് പഴയ ബസ് സ്റ്റാന്റില്‍ പുതുതായി ആരംഭിച്ച ഫുട്സാല്‍ ഗ്രൗണ്ടിലാണ് മത്സരം നടന്നത്. 

പ്രസിഡണ്ട് അന്‍ഫല്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ മുഹാദ് ബംബ്രാണി സ്വാഗതം പറഞ്ഞു. ഹമീദ് സി.ഐ.എ, റഫീഖ് വിദ്യാനഗര്‍, ഖാദര്‍ ബെദിര, അബദു, റുബൈദ് ബെദിര, ബാക്കിര്‍, നിജാഫ് സംസാരിച്ചു. വിജയികള്‍ക്കുള്ള ട്രോഫികള്‍ മുനിസിപ്പല്‍ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ഹാരിസ് ബെദിര, എന്‍.എം സിദ്ധീഖ്, സി.ഐ.എ നിസാര്‍, ബി.എച്ച് സൈനുദ്ധീന്‍ സമ്മാനിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad