Type Here to Get Search Results !

Bottom Ad

ബിജെപിക്ക് നിരാശ സമ്മാനിച്ച് സര്‍വേഫലം: കര്‍ണാടകം കോണ്‍ഗ്രസ് നിലനിര്‍ത്തും


ബംഗളൂരു (www.evisionnews.co): കര്‍ണാടകം കോണ്‍ഗ്രസ് നിലനിര്‍ത്തുമെന്ന് സി ഫോര്‍ അഭിപ്രായ സര്‍വേഫലം. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി കര്‍ണാടകയിലെത്താന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ബിജെപിക്ക് തിരിച്ചടിയായി സര്‍വേഫലം പുറത്തുവന്നിരിക്കുന്നത്. 

224 അംഗ നിയമസഭയില്‍ 118മുതല്‍ 128 വരെ സീറ്റുകള്‍ നേടി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് ഏപ്രില്‍ 20-30 വരെ നടത്തിയ സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. ബിജെപിക്ക് 63-73 സീറ്റുകള്‍ വരെ ലഭിച്ചേക്കും. ജെ.ഡി.എസ് 29-36 വരെ സീറ്റുകള്‍ നേടും. മറ്റുള്ളവര്‍ക്ക് 2-7 വരെ സീറ്റുകളില്‍ വിജയം നേടാനാവുമെന്നും സീ ഫോര്‍ സര്‍വ്വേഫലം പ്രവചിക്കുന്നു. ബെഗളൂരു, പഴയ മൈസൂര്‍, ബോംബെ കര്‍ണാടക, തീരദേശ കര്‍ണാടക, ഹൈദരാബാദ് കര്‍ണാടക എന്നീ മേഖലകള്‍ കോണ്‍ഗ്രസിനൊപ്പമാണെന്ന് സര്‍വ്വേ വിലയിരുത്തുന്നു. മധ്യ കര്‍ണാടകയില്‍ ബിജെപിക്കാണ് മുന്‍തൂക്കമെന്നും സര്‍വേഫലം പ്രവചിക്കുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad