Type Here to Get Search Results !

Bottom Ad

മലപ്പുറം പ്രസ് ക്ലബിന് നേരെ അക്രമം: രണ്ടു ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍


മലപ്പുറം (www.evisionnews.co): മലപ്പുറത്തെ പ്രസ് ക്ലബ് ആക്രമിച്ച രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു. വാഴക്കാട് കല്ലിക്കുത്തൊടി ഷിബു, നടത്തലക്കണ്ടി ദിലീപ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. ആര്‍.എസ്.എസ് മലപ്പുറം സംഘ് ജില്ല കാര്യാലയത്തിന് നേരെ അജ്ഞാതര്‍ ഗുണ്ട് എറിഞ്ഞുവെന്നാരോപിച്ച് കഴിഞ്ഞ ദിവസം നടത്തിയ പ്രകടനത്തിനിടെയാണ് മലപ്പുറം പ്രസ് ക്ലബിന് നേരെ ആക്രമണമുണ്ടായത്. അക്രമത്തില്‍ ചന്ദ്രിക ഫോട്ടോഗ്രാഫര്‍ ഫുവാദ് സനീന് (23) പരിക്കേറ്റിരുന്നു. മൊറയൂര്‍ സ്വദേശിയായ ഫുആദിനെ മലപ്പുറം സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ 11.30ഓടെ മലപ്പുറം പ്രസ് ക്ലബിന് മുന്നിലായിരുന്നു സംഭവം.

മഞ്ചേരി റോഡില്‍ നിന്ന് കുന്നുമ്മല്‍ ഭാഗത്തേക്ക വന്ന പ്രകടനത്തിനിടെ ഗതാഗത കുരുക്കുണ്ടായപ്പോള്‍ അതുവഴി വന്ന ബൈക്ക് യാത്രക്കാരനായ തറയില്‍ ഫവാസിനെ സമരക്കാര്‍ തടയുന്നതിനിടെ ഫോട്ടോ എടുത്തതിനാണ് ഫുവാദിനെ ഏതാനും പേര്‍ ചവിട്ടുകയും മൊബൈല്‍ പിടിച്ചുവാങ്ങുകയും ചെയ്തത്. കോട്ടപ്പടിയില്‍ മൊബൈല്‍ ഷോപ്പ് ജീവനക്കാരനായ ഫവാസിനെയും സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad