മഞ്ചേശ്വരം (www.evisionnews.co): ബൈക്കില്‍ പിക്കപ്പ് ലോറിയിടിച്ച് വീട്ടമ്മ ദാരുണമായി മരിച്ചു. പാത്തൂരിലെ ഹരീഷ് പൂജാരിയുടെ ഭാര്യ ലളിത (60) യാണ്് മരിച്ചത്. മഞ്ചേശ്വരം പാത്തൂര്‍ പള്ളിക്ക് സമീപം വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെയാണ് അപകടം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഭര്‍ത്താവ് ഹരീഷ് പൂജാരിയെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഹരീഷ് പൂജാരിയും ലളിത റായും സഞ്ചരിച്ച ബൈക്കില്‍ എതിരെനിന്നും വരികയായിരുന്ന പിക്കപ്പ് ലോറിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഓടിക്കൂടിയ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ലളിത മരിക്കുകയായിരുന്നു. മക്കള്‍: ശോഭ, രാജേശ്വരി, ഗിരീഷ്, മനോജ്.

Post a Comment
0 Comments