സാന്‍ഫ്രാന്‍സിസ്‌കോ (www.evisionnews.co): സമൂഹ മാധ്യമമായ ട്വിറ്റര്‍ ലോകത്താകമാനമുള്ള 336 മില്യണ്‍ ഉപയോക്താക്കളോട് പാസ്വേര്‍ഡ് മാറ്റണമെന്ന് ആവശ്യപ്പെട്ടു. കമ്പനിയുടെ സെര്‍വറിലെ പാസ്വേര്‍ഡുകള്‍ക്ക് സുരക്ഷയില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിര്‍ദ്ദേശം. എന്നാല്‍ ജീവനക്കാരാരും ഇവ ദുരുപയോഗം ചെയ്തതായി കണ്ടെത്തിയിട്ടില്ലെന്ന് ട്വിറ്റര്‍ ചീഫ് ടെക്നോളജി ഓഫീസര്‍ പരാഗ് അഗര്‍വാള്‍ പറഞ്ഞു. എങ്കിലും ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എത്ര പാസ്വേര്‍ഡുകളെയാണ് ഇത് ബാധിച്ചിരിക്കുന്നത് എന്ന് കമ്പനിയുടെ ബ്ലോഗില്‍ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ നിരവധി പാസ്വേര്‍ഡുകള്‍ ചോര്‍ന്നിട്ടുണ്ടെന്നും സംഭവം നടന്നിട്ട് നിരവധി മാസങ്ങള്‍ കഴിഞ്ഞുവെന്നും കമ്പനിയോടടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ആഴ്ചകള്‍ക്ക് മുമ്പാണ് പ്രശ്നം ട്വിറ്റര്‍ കണ്ടെത്തിയത്. സംഭവത്തില്‍ ട്വിറ്റര്‍ ക്ഷമചോദിച്ചു.

Post a Comment
0 Comments