Type Here to Get Search Results !

Bottom Ad

തടസങ്ങള്‍ നീങ്ങി: രോഗിയായ ഉമ്മയെ കാണാന്‍ മഅ്ദനി നാളെ കേരളത്തിലെത്തും


ബംഗളൂരു (www.evisionnews.co): പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മഅ്ദനി ശനിയാഴ്ച കേരളത്തിലെത്തും. കോടതി അനുവാദം നല്‍കിയിട്ടും ബംഗളൂരു പോലീസ് സുരക്ഷ അനുമതി വൈകിച്ചതോടെ കേരളത്തിലേക്കുള്ള വ്യാഴാഴ്ചത്തെ യാത്ര മുടങ്ങിയിരുന്നു. യാത്രാ വിവരങ്ങളും സംബന്ധിച്ച രേഖകള്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നതിനാല്‍ അകമ്പടി പോകാന്‍ പോലീസ് ഉദ്യോഗസ്ഥരില്ലാന്നാണ് ബംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ ടി. സുനീല്‍കുമാര്‍ അറിയിച്ചിരുന്നത്.

ബംഗളൂരു സ്‌ഫോടനക്കേസില്‍ കുറ്റം ചുമത്തപ്പെട്ട പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി സുപ്രീംകോടതി നല്‍കിയ ജാമ്യത്തില്‍ കഴിയുകയാണ്. രോഗിയായ ഉമ്മ അസ്മാബീവിയെ സന്ദര്‍ശിക്കാന്‍ ഏപ്രില്‍ 27മുതല്‍ മേയ് 12 വരെ ജാമ്യവ്യവസ്ഥയില്‍ ഇളവുതേടി എന്‍.ഐ.എ പ്രത്യേക കോടതിയില്‍ കഴിഞ്ഞ 23ന് ഹരജി നല്‍കിയിരുന്നു. പ്രൊസിക്യൂഷന്‍ നടപടികള്‍ വൈകിയതോടെ മേയ് മൂന്നു മുതല്‍ 11 വരെ സ്വന്തം ചെലവില്‍ പോകാന്‍ ബുധനാഴ്ചയാണ് കോടതി അനുമതി ലഭിച്ചത്. 1.16 ലക്ഷം രൂപയാണ് മഅ്ദനിക്ക് അകമ്പടിയായി പോകുന്ന ആറു പോലീസുകാര്‍ക്കും മറ്റുമുള്ള ചെലവിലേക്കായി മഅ്ദനി മുന്‍കൂറായി കെട്ടിവെച്ചത്. തിരിച്ചെത്തിയ ശേഷമേ മുഴുവന്‍ ചെലവ് കണക്കാക്കൂ. ആറു പോലീസ് ഉദ്യോഗസ്ഥരെയും ഒരുവാഹനവുമാണ് വിട്ടുനല്‍കുക.

Post a Comment

0 Comments

Top Post Ad

Below Post Ad