ചെങ്ങന്നൂര്‍ (www.evisionnews.co): മാഹിയില്‍ സി.പി.എം നേതാവിന് പിന്നാലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതികരണം വ്യക്തമാക്കി മന്ത്രി എ.കെ ബാലന്‍. സി.പി.എം ആരെയും അങ്ങോട്ടുപോയി ആക്രമിച്ചിട്ടില്ലെന്നും ഇങ്ങോട്ട് കിട്ടിയാല്‍ തിരിച്ചുകൊടുക്കുമെന്നും മന്ത്രി പറഞ്ഞു. സി.പി.എം പല സ്ഥലങ്ങളിലും പ്രതിരോധിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇടതുപക്ഷത്തെ കായികബലം ഉപയോഗിച്ച് ആര്‍.എസ്.എസ് നേരിടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആര്‍.എസ്.എസ് ഇന്നും ഇന്നലെയുമല്ല സി.പി.എമ്മിനെ വേട്ടയാടാന്‍ തുടങ്ങിയത്. ഒരു ആക്രമ സംഭവങ്ങള്‍ക്കും സി.പി.എം തുടക്കം കുറിച്ചിട്ടില്ല. എന്നാല്‍ ഇങ്ങോട്ട് കിട്ടിയാല്‍ തിരിച്ചുംകൊടുക്കും. പ്രതിരോധത്തിന്റെ ഭാഗമായുണ്ടാകുന്ന ആക്രമണങ്ങള്‍ അല്ലാതെ മനപൂര്‍വം സി.പി.എം അക്രമങ്ങള്‍ സൃഷ്ടിക്കാറില്ലെന്നും ബാലന്‍ വ്യക്തമാക്കി. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പുലിയൂര്‍ ഗ്രാമ പഞ്ചായത്തിലെത്തിയപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം.

Post a Comment
0 Comments