കാസര്‍കോട് (www.evisionnews.co): സമസ്ത എംപ്ലോയീസ് ജില്ലാ പ്രതിനിധി സമ്മേളനം 11ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ ഏഴുമണി വരെ കാസര്‍കോട് റെയില്‍വേ സ്റ്റേഷനടുത്ത് തെരുവത്ത് ടി. ഉബൈദ് സംസ്‌കാരിക കേന്ദ്രത്തില്‍ നടക്കും. സമസ്ത ഇസ്ലാം മതവിദ്യഭ്യാസ ബോര്‍ഡ് സെക്രട്ടറി എം.എ ഖാസിം മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. മുഹമ്മദ് കുട്ടി മാസ്റ്റര്‍ അധ്യക്ഷത വഹിക്കും. തുടര്‍ന്ന് ട്രൈന്‍ ടു ട്രൈനേഴ്‌സ് സംഗമത്തില്‍
റാഷിദ് തൃക്കരിപ്പൂര്‍ ക്ലാസെടുക്കും. തുടര്‍ന്ന് സംഘടനാ സെഷന്‍ ഹംദുല്ല തങ്ങള്‍ മൊഗ്രാല്‍ ഉദ്ഘാടനം ചെയ്യും. അഡ്വ. ഇബ്രാഹിം പള്ളങ്കോട് ഉദ്യോഗസ്ഥരും സാമൂഹ്യ ബാധ്യതയും എന്ന വിഷയത്തില്‍ ക്ലാസെടുക്കും. അഡ്വ. പി.എം മുനീര്‍ സംസാരിക്കും. തുടര്‍ന്ന് പുതിയ
കൗണ്‍സില്‍ യോഗം ചേരും.

Post a Comment
0 Comments