Type Here to Get Search Results !

Bottom Ad

പതിനാറുകാരി കൂട്ട ബലാത്സംഗത്തിനിരയായ സംഭവത്തില്‍ മാതാവ് ഉള്‍പ്പടെ മൂന്നുപേര്‍ അറസ്റ്റില്‍, ഒളിവിലുള്ള പിതാവിനെ തിരയുന്നു


കൊല്ലം (www.evisionnews.co): തെന്മലക്ക് സമീപം പതിനാറുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാവും അടുത്ത ബന്ധുവുമടക്കം മൂന്നുപേര്‍ അറസ്റ്റില്‍. പെണ്‍കുട്ടിയെ മാതാവിന്റെ അറിവോടെ പിതാവും പിതാവിന്റെ അടുത്ത ബന്ധുവും സുഹ്യത്തും ചേര്‍ന്ന് ദീര്‍ഘനാളായി പീഡിപ്പിച്ചുവരികയാണ്. സംഭവത്തില്‍ കുളത്തുപ്പുഴ പോലീസിനു ലഭിച്ച പെണ്‍കുട്ടിയുടെ പരാതിയിലാണ് നടപടി. പീഡനം മാതാപിതാക്കളുടെ അറിവോടെയെന്നാണ് പോലീസ് പറയുന്നത്.

അഞ്ചു പേര്‍ക്കെതിരെയാണ് പരാതി ലഭിച്ചിരിക്കുന്നത്. മാതാവ് ഉള്‍പ്പടെ മൂന്നുപേര്‍ പിടിയിലായി. പെണ്‍കുട്ടിയുടെ പിതാവ് ഒളിവിലാണ് ഇയാള്‍ക്കായുള്ള തിരച്ചില്‍ പോലീസ് ശക്തമാക്കി. തിരുവനന്തപുരം സ്വദേശിനിയായ കൗമാര പ്രായക്കാരിയാണ് കൂട്ട മാനഭംഗത്തിനിരയായത്. കുട്ടിയെ തെന്മല പുളിയറയില്‍ പോലീസ് കണ്ടെത്തിയത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad