Type Here to Get Search Results !

Bottom Ad

ഗോദാവരി നദിയില്‍ ബോട്ടുമറിഞ്ഞ് നാല്‍പതോളം പേരെ കാണാതായി


മഹാരാഷ്ട്ര (www.evisionnews.co): കിഴക്കന്‍ ഗോദാവരി ജില്ലയിലെ ഗോദാവരി നദിയില്‍ ബോട്ട് മറിഞ്ഞ് 40 തോളം പേരെ കാണാതായി. ശക്തമായ കാറ്റിനെത്തുടര്‍ന്നാണ് ബോട്ട് നദിയിലേക്കു മുങ്ങിയതെന്നാണ് വിവരം. കൊണ്ടമോടലുവില്‍ നിന്നു രാജ മഹേന്ദ്രവാരത്തിലേക്ക് പോകുകയായിരുന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്. ദേശീയ ദുരന്ത നിവാരണസേന കാണാതായവര്‍ക്കായി തിരച്ചില്‍ തുടങ്ങി.

അപകടം നടക്കുമ്പോള്‍ ബോട്ടില്‍ 50 തോളം പേരുണ്ടായിരുന്നെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ഇതില്‍ പത്തിലധികം പേര്‍ രക്ഷപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു, ഉപമുഖ്യമന്ത്രി എന്‍. ചിനരാജപ്പ എന്നിവര്‍ ഗോദാവരി ജില്ലാ അധികൃതരുമായി ബന്ധപ്പെട്ടു വിവരങ്ങള്‍ ആരാഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിനായി പ്രത്യേക സംഘത്തെ രംഗത്തിറക്കാന്‍ മുഖ്യമന്ത്രി ജില്ലാ കലക്ടറോട് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad