Type Here to Get Search Results !

Bottom Ad

കര്‍ണാടകയില്‍ 'കച്ചവടം' മുറുകുന്നു: ഒരു എം.എല്‍.എ യെദ്യൂരപ്പയുടെ വീട്ടിലെത്തി പിന്തുണ അറിയിച്ചു


ബെംഗളൂരു (www.evisionnews.co): കര്‍ണാടകത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ബിജെപിയുടെ നീക്കങ്ങള്‍ക്ക് പ്രതീക്ഷേറുന്നു. സ്വതന്ത്ര എംഎല്‍എയാണ് സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുള്ളത്. സ്വതന്ത്ര എംഎല്‍എ ആര്‍ ശങ്കര്‍ മുതിര്‍ന്ന ബി.ജെ.പി നേതാവും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ യെദ്യൂരപ്പയുടെ വീട്ടിലെത്തി പിന്തുണ അറിയിക്കുകയായിരുന്നു. 

കര്‍ണാടകത്തിലെ റാണിബെന്നൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്ന് വിജയിച്ച കര്‍ണാടക പ്രജ്ഞാവന്താ ജനതാ പാര്‍ട്ടിയ്ക്ക് വേണ്ടിയാണ് ആര്‍ ശങ്കര്‍ മത്സരിച്ചത്. 63,910 വോട്ടുകള്‍ക്കാണ് ശങ്കറിന്റെ വിജയം. 222 സീറ്റുകളിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് 104 സീറ്റുകളാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. നിലവില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ 112 സീറ്റുകളുടെ കേവല ഭൂരിപക്ഷമാണ് വേണ്ടത്. ആര്‍ ശങ്കറിന്റെ പിന്തുണ ലഭിക്കുന്നതോടെ ഏഴ് സീറ്റുകള്‍ കൂടി ലഭിച്ചാല്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള അവസരം ലഭിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad