Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരത്ത് ട്രക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരം


മഞ്ചേശ്വരം (www.evisionnews.co): ട്രക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു. ദേശീയപാതയില്‍ മഞ്ചേശ്വരത്താണ് അപകടമുണ്ടായത്. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന ആരിക്കാടിയിലെ കബീറി (29)നാണ് പരിക്കേറ്റത്. കബീറിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഉദ്യാവര്‍ മടയിലെ ബന്ധുവീട്ടിലേക്ക് സ്‌കൂട്ടറില്‍ പോവുകയായിരുന്നു കബീര്‍. ഇതിനിടെ കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന ലോറി കബീര്‍ സഞ്ചരിക്കുകയായിരുന്ന സ്‌കൂട്ടറിലിടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad