Type Here to Get Search Results !

Bottom Ad

തീവ്ര ഹിന്ദുത്വവാദിയെ മിസോറാമിന് വേണ്ട: കുമ്മനത്തിന്റെ ഗവര്‍ണര്‍ പദവിയില്‍ പ്രതിഷേധവുമായി സംഘടനകള്‍


മിസോറാം (www.evisionnews.co): ഗവര്‍ണറായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ കുമ്മനം രാജശേഖരനെതിരെ മിസോറാമില്‍ പ്രതിഷേധം. മിസോറാമിലെ ക്രൈസ്തവ സംഘടനയായ ഗ്ലോബല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ ക്രിസ്ത്യന്‍സ് (ജിസിഎസ്ഐ), മിസോറാമിന്റ സത്യത്തിനും പദവിക്കും വേണ്ടി നിലകൊള്ളുന്ന ജനകീയ കൂട്ടായ്മയായ പ്രിസം എന്നിവയാണ് പ്രതിഷേധവുമായി രംഗത്തുള്ളത്.

കുമ്മനം രാഖശേഖരനെ മാറ്റി ഭേദപ്പെട്ട മനസ്സുള്ള ഒരാളെ ഗവര്‍ണറായി നിയമിക്കണമെന്നാണ് ക്രൈസ്തവ സംഘടനകളുടെ ആവശ്യം. തീവ്ര ഹിന്ദുവാദിയും സജീവരാഷ്ട്രീയക്കാരനുമായ ഒരാളെയാണ് ഗവര്‍ണറാക്കിയതെന്ന് പ്രിസം കുറ്റപ്പെടുത്തി. കുമ്മനം ബിജെപി സംസ്ഥാന അധ്യക്ഷ പദവി ഉപേക്ഷിച്ച് ഇന്ന് ഗവര്‍ണര്‍ പദവി ഏറ്റെടുക്കും. പദവിയേറ്റെടുക്കുന്നതില്‍ വൈമുഖ്യമില്ലെന്നും സ്ഥാനലബ്ധിയില്‍ സന്തോഷമുണ്ടെന്നുമാണ് കുമ്മനം മിസോറാമിലേക്ക് പോകും മുന്‍പ് നടത്തിയ പത്രസമ്മേളനത്തില്‍ പ്രതികരിച്ചത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad