കണ്ണൂര്‍ (www.evisionnews.co): മാഹിയില്‍ പാര്‍ട്ടി ലോക്കല്‍ കമ്മറ്റിയംഗത്തെ ആര്‍എസ്എസ് കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് കണ്ണൂരിലും മാഹിയിലും നാളെ സി.പി.എം ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. സിപിഎം ലോക്കല്‍ കമ്മറ്റി അംഗവും മുന്‍ കൗണ്‍സിലറുമായ ബാബു കണ്ണിപ്പൊയിലിനെയാണ് ആര്‍എസ്എസ് വെട്ടിക്കൊന്നത്. മാഹി പള്ളൂരില്‍ വച്ചാണ് ക്രൂരമായ കൊലപാതകം അരങ്ങേറിയത്.
കണ്ണൂരില്‍ ആര്‍എസ്എസ് കലാപത്തിന് കോപ്പുകൂട്ടുന്നതായി പോലീസ് സ്ഥിരീകരിച്ചിരുന്നു. ഇതിനിടെയാണ് കണ്ണൂരിന്റെ സമീപ പ്രദേശമായ മാഹിയില്‍ കൊലപാതകം നടന്നിരിക്കുന്നത്. സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പിന്നാലെ മാഹിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനും വെട്ടേറ്റുമരിച്ചിരുന്നു. ന്യൂമാഹിയിലെ ഷൈനേജ് ആണ് മരിച്ചത്.

Post a Comment
0 Comments