മാഹി (www.evisionnews.co): മാഹിയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. ന്യൂമാഹിയിലെ ഷൈനോജ് എന്നയാള്‍ക്കാണ് വെട്ടേറ്റ് മരിച്ചത്. സി.പി.എം ലോക്കല്‍ കമ്മറ്റിയംഗത്തിനെ ആര്‍.എസ്.എസ് വെട്ടിക്കൊലപ്പെടുത്തി ഒരു മണിക്കൂര്‍ തികയും മുമ്പാണ് വീണ്ടും കൊലപാതകം നടന്നിരിക്കുന്നത്. മുഖത്തും കൈക്കും വെട്ടേറ്റ ഷൈനോദിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അതേസമയം മാഹിയില്‍ സി.പി.എം നേതാവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് നാളെ കണ്ണൂര്‍ ജില്ലയിലും മാഹിയിലും സി.പി.എം ഹര്‍ത്താല്‍ നടത്തും. സിപിഐ(എം) കണ്ണൂര്‍ ജില്ലാ കമ്മറ്റിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. സിപിഎം പള്ളൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും സി.പി.എമ്മിന്റെ മുന്‍ കൗണ്‍സിലര്‍ കൂടിയായിരുന്ന ബാബു കണ്ണിപൊയില്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. പള്ളൂരില്‍വെച്ചാണ് ആക്രമണമുണ്ടായത്. ബാബുവിനെ കൊന്നത് ആര്‍എസ്എസ് ക്രിമിനലുകളെന്ന് സിപിഎം ആരോപിച്ചു.

Post a Comment
0 Comments