കുമ്പഡാജെ (www.evisionnews.co): കുമ്പഡാജെ പഞ്ചായത്തിന്റെ സ്പന്ദനങ്ങള്‍ തൊട്ടറിഞ്ഞ് തന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തെ സേവനമാക്കിയ ഉത്തമ വ്യക്തിത്വമായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. ശ്യാംഭട്ട് എന്ന് മുസ്ലിം ലീഗ് കുമ്പഡാജെ വാര്‍ഡ് കമ്മിറ്റി സംഘടിപ്പിച്ച അനുശോചന യോഗം അഭിപ്രായപ്പെട്ടു. വാര്‍ധക്യകാലത്തും സാമൂഹ്യസേവനം ജീവിത ധര്‍മമാക്കിയ അതുല്യ വ്യക്തിത്വമായിരുന്നു അദ്ദേഹം. കുമ്പഡാജെയില്‍ നടന്ന അനശോചന യോഗത്തില്‍ സി.കെ ഖാദര്‍ അധ്യക്ഷത വഹിച്ചു. ശ്യാംഭട്ടിന്റെ മകന്‍ ഡോ. വേണുഗോപാല്‍, മുന്‍ പഞ്ചായത്ത് മെമ്പര്‍മാരായ എന്‍. അബ്ദുല്‍ റഹിമാന്‍, ഹമീദ് പൊസോളിഗെ, പഞ്ചായത്ത് മെമ്പര്‍ ബി.ടി അബ്ദുല്ലക്കുഞ്ഞി, കെ.എം.സി.സി ദുബൈ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി വൈ. ഹനീഫ കുമ്പഡാജെ, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ഫാറൂഖ് കൊല്ലട്ക്കം, അബ്ദുല്ല ഏരം, അഹമ്മദ് എന്‍, റഷീദ് കുമ്പഡാജെ, ഉബൈദ് എം.എഫ്, മൊയ്തീന്‍ കുഞ്ഞി കൊല്ലട്ക്കം, മുജീബ് ബദ്രിയ സംസാരിച്ചു. എസ്. മുഹമ്മദ് സ്വാഗതവും ഫാറൂഖ് ഹാജി കുമ്പഡാജെ നന്ദിയും പറഞ്ഞു.

Post a Comment
0 Comments