Type Here to Get Search Results !

Bottom Ad

ഇ-ബിസ് സ്റ്റാര്‍ബുക്ക് അവാര്‍ഡ് (സ്‌കൂള്‍ ): പീസ് പബ്ലിക് സ്‌കൂള്‍ കാസര്‍കോട് ജില്ലയില്‍ ടോപ് 5ല്‍


പെരിയടുക്ക എം.പി കാമ്പസില്‍ തലയുയര്‍ത്തി നില്‍ക്കുന്ന പീസ് പബ്ലിക് സ്‌കൂള്‍ ഇന്ന് വേറിട്ട പഠനരീതി കൊണ്ട് ജില്ലയിലെ പ്രമുഖ വിദ്യാലയങ്ങളുടെ പട്ടികയില്‍ ഇടംനേടിയിരിക്കുന്നു. ആത്മീയ ധാര്‍മികതയിലൂന്നിയ വിദ്യാഭ്യാസ രീതിയിലൂടെ ഒരു തലമുറയെ വാര്‍ത്തെടുക്കുകയാണ് പീസ് സ്‌കൂള്‍. പീസിന്റെ പഠനരീതി മനസിലാക്കിയ രക്ഷിതാക്കള്‍ തങ്ങളുടെ മക്കള്‍ അവിടെ വളരണമെന്നാഗ്രഹിച്ചു. പുതിയ വിദ്യാഭ്യാസ രീതിയെ കുട്ടികളും ഹൃദയം കൊണ്ട് സ്വീകരിച്ചു.
വടിയെടുക്കാത്ത, കണ്ണുരുട്ടാത്ത കുട്ടികളുടെ മനശാസ്ത്രമറിയുന്ന അധ്യാപകര്‍, മികച്ച സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍, ആകര്‍ഷകമായ കാമ്പസ് അന്തരീക്ഷം, മെച്ചപ്പെട്ട വിദ്യാഭ്യാസം എന്നിങ്ങനെ പീസിനെ വ്യസ്തമാക്കുന്ന ഘടകങ്ങള്‍ ഏറെയാണ്. പഠനത്തെ വേറിട്ടതാക്കി പഠനത്തോടൊപ്പം പാഠ്യേതര പ്രവര്‍ത്തനത്തിനും പീസ് പ്രാമുഖ്യം നല്‍കി. കുട്ടികള്‍ക്ക് മികച്ച പരിശീലനം നല്‍കുന്നതോടൊപ്പം രക്ഷിതാക്കള്‍ക്ക് നിരന്തരമായി നല്‍കുന്ന മാര്‍ഗനിര്‍ദേശ ക്ലാസുകള്‍ക്കും അധ്യാപകര്‍ക്കുള്ള പരിശീലനങ്ങള്‍ക്കും പീസ് സമയം കണ്ടെത്തുന്നു. കേവലം പാഠ പുസ്തകത്തിനപ്പുറം നിത്യജീവിതത്തില്‍ പുലര്‍ത്തേണ്ട മൂല്യങ്ങള്‍ ഉയര്‍ത്തുന്ന വിദ്യാഭ്യാസ രീതിയാണ് പീസ് മുന്നോട്ടുവെക്കുന്നത്. ഇന്ന് കലാകായിക മേഖലയിലും പീസിന്റെ സാന്നിധ്യം ശ്രദ്ധേയമാണ്. കാരുണ്യ സേവന മേഖലയിലും പീസ് സ്‌കൂള്‍ മാതൃകാപരമായ പങ്കുവഹിക്കുന്നുണ്ട്. കുട്ടികള്‍ സ്വരൂപിച്ച പണം കൊണ്ട് നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് മാനേജ്‌മെന്റിന്റെ പിന്തുണയോടെ കാഴ്ചവെച്ചത്. ഖത്തറിലെ വ്യവസായ പ്രമുഖനും വിദ്യാഭ്യാസ സാംസ്‌കാരിക മേഖലയിലെ നിറസാന്നിധ്യവുമായ എം.പി ഷാഫി ഹാജിയാണ് പീസിന്റെ മാനേജിംഗ് ഡയറക്ടര്‍.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad