കാസർകോടിന്റെ വസ്ത്ര സങ്കൽപ്പങ്ങൾക്ക് പുതിയ നിറങ്ങൾ തുന്നിച്ചേർത്ത സ്ഥാപനമാണ് ഐ വ സിൽക് സ്. ഇന്ന് കാസർകോട് ഫാഷനുകളുടെ തലസ്ഥാന നഗരിയായി മാറിയതിന് പിന്നിൽ ഐവയുടെ സ്ഥാനം ഒഴിവാക്കാനാവാത്തതാണ്. പുതിയ ടെൻറുകളും മികച്ച ഗുണമേന്മയും കൊണ്ട് ഐവ സൃഷ്ടിച്ച തരംഗമാണ്. കാസർകോട്ടെ വസ്ത്ര വിപണിയെ തിരുത്തി എഴുതിയത്. കാസർകോട് പുതിയ ബസ്റ്റാന്റ്, പഴയ ബസ്റ്റാന്റ് കോസ് റോഡ്, കാഞ്ഞങ്ങാട്, മംഗലാപുരം എന്നിവിടങ്ങളിലായി ഐവ സിൽക്സിന് ഇന്ന് അഞ്ച് ഷോറൂമുകളുണ്ട്. ഇതിന് പുറമെ കോഴിക്കോട് നിക്കി ഡിസൈനിംഗ് എന്ന പേരിൽ ഹോൾസൈയിൽ ഷോറും മുംബൈയിൽ ഹോൾസൈൽ ആന്റ് മാനുഫേച്ചറിംഗ് കമ്പനിയും പ്രവർത്തിക്കുന്നു. ഫാഷൻ ഡിസൈൻ മേഖലയിൽ കഴിവുതെളിച്ച വിദഗ്ധരുടെ വലിയ സംഘം തന്നെ മുംബൈയിലെ നിർമാണശാലയിൽ പ്രവർത്തിക്കുന്നു. ഗ്രൂപ്പിന്റെ കോർപറേറ്റ് ഓഫീസും മുംബൈ നഗരത്തിൽ തന്നെയാണ്.
48 വർഷങ്ങൾക്ക് മുമ്പ് പി.എം സുലൈമാൻ ഹാജി മുബൈ ക്രോഫോർട്ട് മാർക്കറ്റിൽ പി.എം.എസ് ട്രേഡേർസ് എന്ന പേരിൽ തുടങ്ങിയ യാത്രയാണ് ഇന്ന് കേരളമൊട്ടാകെ അറിയപ്പെടുന്ന ഫാഷൻ വസ്ത്രാലയമായി വളർന്നിരിക്കുന്നത്. മഹാനഗരത്തിൽ നിന്നും സായത്തമാക്കിയ മികവുമായി സുലൈമാൻ ഹാജി വന്നത് സ്വന്തം നാടായ കാസർകോട്ടേക്ക്. പഴയ ബസ്റ്റാന്റ് ക്രോസ് റോഡിൽ 600 സ്ക്വയർ ഫീറ്റ് വിസ്തൃതിയിൽ 1997 ഡിസംബറിലായിരുന്നു ഐവയുടെ പിറവി. ചുരുങ്ങിയ കാലം കൊണ്ട് ഐവ എന്ന പേരിനെ ജനങ്ങൾ ഏറ്റെടുത്തു. 2002ലും 2009 ലും ഷോറൂം നവീകരിച്ചു. പിന്നീട് എല്ലാം ചരിത്രം..
കേരളമൊട്ടാകെ ശ്രദ്ധിക്കുന്ന നിലയിലാണ് ഐവയുടെ വളർച്ച. മികച്ച ഡിസൈനർമാരുടെ സഹായത്തോടെ സ്വന്തം നെയ്ത്തു ശാലയിൽ നിന്നും പുറത്തിറക്കുന്ന ഐവയുടെ വസ്ത്ര മികവിനോട് മറ്റൊന്നിനെയും താരതമ്യം ചെയ്യാനാവില്ല. ടെൻഡുകൾക്കൊപ്പം സഞ്ചരിക്കാൻ ഐവ കാണിക്കുന്ന ഉത്സാഹമാണ് ഉപഭോക്താക്കളുടെ ആദ്യത്തെ ചോയിസായി നിലനിർത്തുന്നത്.

Post a Comment
0 Comments