കാസര്‍കോട് (www.evisionnews.co): ജില്ലാ പോലീസ് മേധാവികളും സിറ്റി പൊലീസ് കമ്മിഷണര്‍മാരുമടക്കം 13 എസ്പിമാരെ സ്ഥലം മാറ്റി. കേന്ദ്ര ഡപ്യൂട്ടേഷന്‍ കഴിഞ്ഞെത്തിയ അശോക് യാദവിനെ ഇന്റലിജന്‍സ് ഐജിയായി നിയമിച്ചു. സിറ്റി പൊലീസ് കമ്മിഷണര്‍മാര്‍: യതീഷ് ചന്ദ്ര (തൃശൂര്‍), അരുള്‍ ആര്‍.ബി.കൃഷ്ണ (കൊല്ലം), ആര്‍.ആദിത്യഡിസിപി (തിരുവനന്തപുരം സിറ്റി), ജെ.ഹിമേന്ദ്രനാഥ്ഡിസിപി (കൊച്ചി സിറ്റി).
ജില്ലാ പോലീസ് മേധാവിയായി വീണ്ടും ഡോ. എ. ശ്രീനിവാസ് കാസര്‍കോട്ട് ചുമതലയേല്‍ക്കും. നിലവിലെ പോലീസ് ചീഫ് കെ.ജി സൈമണിനെ പത്തനംതിട്ട അഡൂര്‍ കെ.എ.പി കമാന്റന്റയി നിമയിച്ചു.
സ്ഥലം മാറ്റം ലഭിച്ച മറ്റു പോലീസ് മേധാവിമാര്‍: ദേബാശിഷ് കുമാര്‍ ബെഹ്റ (പാലക്കാട്), പ്രതീഷ് കുമാര്‍ (മലപ്പുറം), ആര്‍. കറുപ്പുസ്വാമി (വയനാട), ജി. ജയദേവ് (കോഴിക്കോട് റൂറല്‍), എം.കെ പുഷ്‌കരന്‍ (തൃശൂര്‍ റൂറല്‍), രാഹുല്‍ ആര്‍. നായര്‍ (എറണാകുളം റൂറല്‍), ഉമ ബെഹ്റ കമന്‍ഡാന്റ് (കെഎപി രണ്ട് പാലക്കാട്), ആര്‍. നിശാന്തിനി (ഹെഡ് ക്വാര്‍ട്ടേഴ്സ്).
നിശാന്തിനി വനിതാ ബറ്റാലിയന്‍ കമന്‍ഡാന്റ്, നിര്‍ഭയ സെല്‍ സംസ്ഥാന കോ ഓഡിനേറ്റര്‍, ജെന്‍ഡര്‍ പാര്‍ക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ എന്നീ പദവികളും അധികമായി വഹിക്കും. ക്രൈംബ്രാഞ്ച് എസ്പി സ്ഥാനത്തുനിന്ന് ഒഴിവാക്കി.

Post a Comment
0 Comments