Type Here to Get Search Results !

Bottom Ad

പടന്നയില്‍ ഓട്ടോയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം: ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരം


കാഞ്ഞങ്ങാട് (www.evisionnews.co): ഓട്ടോറിക്ഷയും ബുള്ളറ്റും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവിന് ദാരുണാന്ത്യം. അപകടത്തില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. പടന്ന കാവുന്തലയിലെ അഹമ്മദ്- കുഞ്ഞാമിന ദമ്പതികളുടെ മകന്‍ പി.പി സഫ്‌വാനാ(20)ണ് മരിച്ചത്. ഓപ്പമുണ്ടായിരുന്ന സുഹൃത്ത് താജുദ്ദീന്‍ (18) ഗുരുതര പരിക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയില്‍ കഴിയുകയാണ്.

ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെ പടന്ന മാച്ചിക്കാടാണ് അപകടമുണ്ടായത്. സഫ്‌വാനും താജുദ്ദീനും സഞ്ചരിച്ച ബുള്ളറ്റുമെതിരെ നിന്നും വരികയായിരുന്ന ഓട്ടോറിക്ഷയും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സഫ്‌വാനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. സഹോദരങ്ങള്‍: അബ്ദുല്ല, ശുഐബ്, സുബൈര്‍, ഫാത്തിമ.

Post a Comment

0 Comments

Top Post Ad

Below Post Ad