Type Here to Get Search Results !

Bottom Ad

ആലൂരിലും സമീപങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷം


ബോവിക്കാനം (www.evisionnews.co): ആലൂരിലും സമീപ പ്രദേശങ്ങളിലും തെരുവുനായ്ക്കളുടെ ശല്യംരൂക്ഷം. കഴിഞ്ഞ ദിവസം രാവിലെ ടി.കെ അബ്ദുല്‍ ഖാദറിന്റെ നാലു വളര്‍ത്തു ആടുകളെ പന്ത്രണ്ടോളംവരുന്ന തെരുവുനായകള്‍ കടിച്ചുകൊന്നു. ഒരു ആടിനെ നായ കൊണ്ട് പോവുകയും ചെയ്തു. ആലൂര്‍ മുണ്ടക്കൈ ഭാഗത്തുള്ള ജനങ്ങള്‍ തെരുവുനായശല്യം രൂക്ഷമായത്തോടെ സ്‌കൂള്‍ തുറക്കാറായി സമയത്ത് നായകളുടെ ശല്യ വര്‍ധിച്ചുവരുന്നത് രക്ഷിതാക്കളുടെ ഭീതി വര്‍ധിച്ചുവരുന്നു. ഈഭാഗങ്ങളില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് ഭീതിയോടെയാണ്. അധികാരികള്‍ ഇതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad