Type Here to Get Search Results !

Bottom Ad

മഴയ്ക്ക് നേരിയ ശമനം: ചെങ്ങന്നൂരില്‍ ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്


ചെങ്ങന്നൂര്‍ (www.evisionnews.co): ചെങ്ങന്നൂര്‍ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ പെയ്ത ശക്തമായ മഴയ്ക്കു ചെറിയ ശമനം. മഴ പോളിങ്ങിനെ ബാധിക്കുമോയെന്ന് മുന്നണികള്‍ ആശങ്കപ്പെട്ടിരുന്നു. മഴ മാറിനിന്ന ആദ്യ ഒരു മണിക്കൂറില്‍ മികച്ച പോളിങ് രേഖപ്പെടുത്തിയിരുന്നു. സിപിഎമ്മിലെ കെ.കെ. രാമചന്ദ്രന്‍ നായരുടെ വിയോഗത്തെ തുടര്‍ന്നു നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ സീറ്റ് നിലനിര്‍ത്താന്‍ എല്‍ഡിഎഫും തിരിച്ചുപിടിക്കാന്‍ യുഡിഎഫും ചരിത്രം മാറ്റാന്‍ എന്‍ഡിഎയും ഏറ്റുമുട്ടുന്നു. ഡി. വിജയകുമാര്‍ (യു.ഡി.എഫ്), സജി ചെറിയാന്‍ (എല്‍.ഡി.എഫ്), പി.എസ് ശ്രീധരന്‍ പിള്ള (എന്‍.ഡി.എ) എന്നിവരാണ് പ്രധാന സ്ഥാനാര്‍ത്ഥികള്‍.

രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. ആകെ 17 സ്ഥാനാര്‍ത്ഥികള്‍. പുറമെ നോട്ടയും. 164 വോട്ടെടുപ്പു കേന്ദ്രങ്ങളുണ്ട്. 17 സഹായ ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ട്. ഓരോ ബൂത്തിലും രണ്ടുവോട്ടിംഗ് യന്ത്രങ്ങള്‍ വീതമുണ്ടാവും. ചെങ്ങന്നൂരിനു പുറമേ, വിവിധ സംസ്ഥാനങ്ങളിലായി ഒന്‍പതു നിയമസഭാ സീറ്റുകളിലേക്കും ഉപതെരഞ്ഞെടുപ്പുണ്ട്. രാജ്യമാകെ ശ്രദ്ധിക്കുന്ന നാല് ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ഇന്ന് നടക്കും.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad