Type Here to Get Search Results !

Bottom Ad

എം.എസ്.എഫ് എ പ്ലസ് മീറ്റ് മെയ് 29ന് കാസര്‍കോട്ട്


കാസര്‍കോട് (www.evisionnews.co): ഈവര്‍ഷം എസ്.എസ്.എല്‍.സി, പ്ലസ്ടു, വി.എച്ച്.എസ്.ഇ പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ എം.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സീതി സാഹിബ് എക്‌സലന്‍സി അവാര്‍ഡ് നല്‍കി അനുമോദിക്കും. ചെവ്വാഴ്ച രാവിലെ പത്ത് മണിക്ക് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന അനുമോദനചടങ്ങ് എ പ്ലസ് മീറ്റ് മുന്‍ മന്ത്രിയും സംസ്ഥാന മുസ്്‌ലിം ലീഗ് ട്രഷററുമായ ചെര്‍ക്കളം അബ്ദുള്ള ഉദ്ഘാടനം ചെയ്യും. 

കര്‍ണാടക മുന്‍ മന്ത്രി യു.ടി ഖാദര്‍ എം.എല്‍.എ മുഖ്യാതിഥിയായി പങ്കെടുക്കും. ജില്ലാ മുസ്്‌ലിം ലീഗ് പ്രസിഡണ്ട് എം.സി ഖമറുദ്ധീന്‍, എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, പി.ബി അബ്ദുല്‍ റസാഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍ വിശിഷ്ടാതിഥികളാവും. പ്രശസ്ത ട്രെയിനര്‍ അഡ്വ. വാമനകുമാര്‍, ഇന്റര്‍നാഷണല്‍ കരിയര്‍ ഗൈഡര്‍ ഷരീഫ് പൊവ്വല്‍ ക്ലാസ് കൈകാര്യം ചെയ്യും. മുസ്്‌ലിം ലീഗ് പോഷക സംഘടനാ നേതാക്കള്‍ സംബന്ധിക്കും. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ മാര്‍ക്ക് ലിസ്റ്റ് കോപ്പിയുമായി രാവിലെ പത്തു മണിക്ക് രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് ജില്ലാ പ്രസിഡണ്ട് ആബിദ് ആറങ്ങാടി, ആക്ടിംഗ് ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍ അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad